Biology Doctorate | ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജിയിൽ ഡോക്ടറേറ്റ്; ശഹർബാനുവിന് സ്വപ്‌ന സാക്ഷാത്കാരം
Mar 3, 2024, 13:45 IST
പാലക്കുന്ന്: (KasargodVartha) ബയോകെമിസ്ട്രി ആൻഡ് മോളിക്യുലാർ ബയോളജിയിൽ ഡോക്ടറേറ്റ് നേടി ശഹർബാനുവിന്റെ സ്വപ്‌ന സാക്ഷാത്കാരം. കോട്ടിക്കുളത്തെ പരേതനായ ഹുസൈൻ - കാസർകോട് ജെനറൽ ആശുപത്രിയിൽ ഹെഡ് നഴ്‌സായി വിരമിച്ച ആരിഫ ദമ്പതികളുടെ മകളാണ്.
കേരള കേന്ദ്ര സർവകലാശാലയുടെ ബയോകെമിസ്ട്രി ആൻഡ് മോളിക്യുലർ ബയോളജി വകുപ്പിൽ നിന്നാണ് പി എച് ഡി കരസ്ഥമാക്കിയത്. കേന്ദ്ര സർകാരിന്റെ ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർചിന്റെ (CSIR) ഫെലോഷിപോട് കൂടിയായിരുന്നു ഗവേഷണം.
ജി എച് എസ് എസ് ചട്ടഞ്ചാലിൽ നിന്നായിരുന്നു ശഹർബാനുവിന്റെ എസ്എസ്എൽസി പഠനം. ചെമനാട് ഹയർ സെകൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടുവും തള്ളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ബിരുദവും കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.
അധ്യാപികയായ തേജസ്വിനിയായിരുന്നു കേരള കേന്ദ്ര സർവകലാശാലയിൽ പി എച് ഡി പഠനത്തിന് ഗൈഡായി ഉണ്ടായിരുന്നത്. ഡോക്‌ടറേറ്റ് നേടണമെന്നത് വലിയ സ്വപ്‌നമായിരുന്നുവെന്നും അത് സാക്ഷാത്കരിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ശഹർബാനു കാസർകോട് വാർത്തയോട് പറഞ്ഞു. കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി സി പി മുഹമ്മദാണ് ഭർത്താവ്. മക്കൾ: നുഅ്‌മാൻ, നൂഹ.
Keywords: Doctorate, Malayalam News, Kasaragod, Education, Palakunnu, Biochemistry, Molecular Biology, General Hospital, Central University of Kerala, PHD, CSIR, Research, GHSS ChattanChal, SSLC, Chemmad, Graduation, Shahrbanu holds doctorate in Biochemistry and Molecular Biology.
< !- START disable copy paste -->