city-gold-ad-for-blogger
Aster MIMS 10/10/2023

ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

പടന്ന: (www.kasargodvartha.com 11.09.2018) എടവണ്ണ ജാമിഅ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ ഷഹീറിന്റെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പടന്ന പൗരാവലി മൂസ ഹാജി മൂക്കില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബലി പെരുന്നാള്‍ അവധിക്ക് ശേഷം കോളേജിലേക്ക് പോയ ഷഹീര്‍ മരണപ്പെട്ടതായി ഈ മാസം രണ്ടിന് വൈകിട്ട് 5.30 മണിയോടെ വീട്ടില്‍ വിവരം ലഭിച്ചത്.

ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചുവെന്നായിരുന്നു പറഞ്ഞാണ് ബന്ധുക്കള്‍ക്ക് ഫോണ്‍വന്നത്. പഠനത്തിലും ദീനീ ചര്യകളിലും താല്‍പര്യവും നിഷ്ഠയുമുള്ള സഹീര്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും തറപ്പിച്ചു പറയുന്നത്. മരിച്ച ദിവസം രാവിലെ 10 നും 11 നും സഹീര്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നുവെന്നും 18-ന് നാട്ടില്‍ വരുമെന്നും അപ്പോഴേക്കും ബംഗളൂരുവിലെ സഹോദരനോട് ലാപ് ടോപ്പ് വാങ്ങി വെക്കണമെന്നും അവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു.

ഹോസ്റ്റലിലേക്ക് തിരിച്ചു പോയ ദിവസം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് കോഴിക്കോട് നിന്ന് ഹോസ്റ്റലിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ എവിടെയെങ്കിലും കിടന്നോ ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. സുഹൃത്തിന്റെ മുറിയില്‍ താമസിച്ച ഷഹീര്‍ പിറ്റേന്ന്  വാര്‍ഡനുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നും അവര്‍ തമ്മില്‍ നീരസത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. തൂങ്ങിയ നിലയില്‍ കണ്ടതിനെയും ഉപയോഗിച്ചു എന്നു പറയുന്ന കയറിനെക്കുറിച്ചും വൈരുദ്ധ്യമുള്ള വിവരങ്ങളാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

കോളേജിന്റെ വിളിപ്പാടകലെയാണ് പോലീസ് സ്റ്റേഷനെങ്കിലും പോലീസ് മൃതദേഹം കാണുന്നത് പിറ്റേന്ന് രാവിലെ 9.30 മണിയോടെ മോര്‍ച്ചറിയല്‍ വെച്ചാണെന്നാണ് പറയുന്നത്. മരിച്ച ദിവസം ഹോസ്റ്റല്‍ മുറി സന്ദര്‍ശിച്ച ഇന്‍സ്‌പെക്റ്റര്‍ സ്ഥലം മാറ്റപ്പെട്ടുവെന്നും ബന്ധുക്കള്‍ പറയുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് സ്ഥാപന അധികാരികള്‍ സംഭവം ആത്മഹത്യയാക്കിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അവധി കഴിഞ്ഞു പോകുമ്പോള്‍ സ്ഥാപനത്തിലെ ഒരു വിദ്യാര്‍ത്ഥി മരിച്ചിട്ട് സ്ഥാപന അധികാരികളോ, അധ്യാപകരോ മൃതദേഹത്തെ അനുഗമിക്കുക പോലും ചെയ്യാത്തത് സംശയം ബലപ്പെടുത്തുന്നു. ഷഹീറിന്റെ മാതാവ് മുഖ്യമന്ത്രിക്കും പോലീസ്, ചൈല്‍ഡ് ലൈന്‍ അധികാരികള്‍ക്കും പരാതി നല്‍കിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ പുരോഗതി കൈവന്നിട്ടില്ല. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി ഷഹീറിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് വിവിധ- മത-രാഷ്ടീയ - സാമൂഹിക -സംസ്‌കാരിക നേതാക്കളായ എം സി ഷരീഫ്, പി.വി മുഹമ്മദ് അസ്ലം, യു സി സാദിഖ്, പി.കെ ഫൈസല്‍, ജി എസ് സഈദ്, എം വി ഹബീബ് റഹ് മാന്‍, ജി എസ് സഫീര്‍, കെ വി ഖാദര്‍, പി.കെ ഇഖ്ബാല്‍ ഹാജി, യു കെ ഹാശിം, എം കെ അഷ്‌റഫ്, പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.


ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

ഷഹീറിന്റെ ദുരൂഹമരണം; നീതി ആവശ്യപ്പെട്ട് പ്രതിഷേധം അലയടിക്കുന്നു, മൂസഹാജി മുക്കില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Death, Investigation, കേരള വാര്‍ത്ത, Padanna, Shaheer's death; natives Demands probe
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL