Arts fest | സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ട നേട്ടവുമായി ശഹദ; ജി എച് എസ് എസ് മൊഗ്രാൽ പുത്തൂരിന് അഭിമാനം
Jan 8, 2024, 11:13 IST
മൊഗ്രാൽ പുത്തൂർ: (KasargodVartha) കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരട്ട നേട്ടവുമായി മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെകൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ശഹദ. ഹൈസ്‌കൂൾ വിഭാഗം അറബി കഥാരചനയിൽ എ ഗ്രേഡും അറബി പ്രസംഗത്തിൽ ബി ഗ്രേഡും നേടിയാണ് അഭിമാനമായത്.
നേരത്തെ സബ്ജില്ല, ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു. ആദ്യമായി കലോത്സവത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി എന്ന പുതുമയും വിജയത്തിനുണ്ട്.
മൊഗ്രാൽ പുത്തൂർ ബള്ളൂരിലെ ബീരാൻ കുഞ്ഞി - ഹാജറ ദമ്പതികളുടെ മകളാണ്. ശഹദയെ ഹെഡ്മിസ്ട്രസ്, പി ടി എ, എസ് എം സി, സ്റ്റാഫ്, നോൺ ടീചിംഗ് സ്റ്റാഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
Keywords: News, Malayalam, Kasaragod, Kerala, Mogral-puthur, School Kalolsavam, Arts fest, Students,Shahada became star of arts fest