Karate | സംസ്ഥാന കരാടെ ചാംപ്യൻഷിപിൽ അഭിമാന നേട്ടവുമായി കാസർകോട്ടെ വിദ്യാർഥികൾ
Feb 11, 2024, 15:35 IST
തളങ്കര: (KasaragodVartha) കണ്ണൂർ ധർമശാല യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കേരള സംസ്ഥാന ഒകിനവൻ ഷോറിൻ റിയൂ സെയ്‌ബുകാൻ കരാടെ (International Okinawan Shorin-Ryu Seibukan Karate) ചാംപ്യൻഷിപിൽ അഭിമാന നേട്ടവുമായി കാസർകോട്ടെ വിദ്യാർഥികൾ. 14 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ശഫീഖ് ഹംസ, 16 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ കെ ഐ അഹ്‌മദ് ജസീൽ, 21 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ അഭിലാഷ് എൻ, നിതിൻ നൈജിത്, എട്ട് വയസിന് താഴെയുള്ളവരുടെ വിഭാഗത്തിൽ പ്രതീത കീർത്തി എന്നിവരാണ് മികവ് പുലർത്തിയത്.
ഒന്നാം സ്ഥാനം നേടി അഹ്‌മദ് ജസീൽ
കുമിതെയിൽ ഒന്നാം സ്ഥാനവും കറ്റയിൽ രണ്ടാം സ്ഥാനവുമാണ് ജസീൽ സ്വന്തമാക്കിയത്. തളങ്കര ഗസ്സാലി നഗറിലെ ഇസ്മാഈൽ - അഫീദ ദമ്പതികളുടെ മകളാണ്. തളങ്കര മുസ്ലിം വെകേഷനൽ ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
കാസർകോട്ടെ ഒകിനവൻ സെയ്‌ബുകാൻ കരാടെ സെന്ററിൽ നിന്നാണ് ഇവരെല്ലാം പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികളുടെ മികവിൽ പരിശീലകരും ഏറെ ആഹ്ലാദത്തിലാണ്.
ചാംപ്യനായി ശഫീഖ് ഹംസ
കുമിതെ, കറ്റ എന്നിവയിൽ ഒന്നാം സ്ഥാനമാണ് ശഫീഖ് ഹംസയ്ക്ക് ലഭിച്ചത്. തളങ്കര മുസ്ലിം വെകേഷനൽ ഹയർ സെകൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഈ മിടുക്കൻ. തളങ്കര പടിഞ്ഞാറിലെ ഹംസ - ശഹ്‌നാസ് ദമ്പതികളുടെ മകനാണ്. പിതാവ് ഹംസ കരാടെ പരിശീലകനാണ്. ആയോധനകലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കണമെന്നാണ് ശഫീഖ് ഹംസയുടെ ആഗ്രഹം.
കുമിതെയിൽ ഒന്നാം സ്ഥാനവും കറ്റയിൽ രണ്ടാം സ്ഥാനവുമാണ് ജസീൽ സ്വന്തമാക്കിയത്. തളങ്കര ഗസ്സാലി നഗറിലെ ഇസ്മാഈൽ - അഫീദ ദമ്പതികളുടെ മകളാണ്. തളങ്കര മുസ്ലിം വെകേഷനൽ ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
തിളങ്ങി അഭിലാഷ്
കറ്റയിൽ രണ്ടാം സ്ഥാനമാണ് അഭിലാഷ് നേടിയത്. ബാരിക്കാട് ഊജംകോട് അഖില നിവാസിലെ നാരായണന്റെ മകനാണ്.
മികവ് കാട്ടി നിഥിൻ നൈജിത്
നിതിന് കറ്റയിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. നെല്ലിക്കുന്ന് കടപ്പുറം സ്വദേശിയായ നിതിൻ നൈജിത് മംഗ്ളുറു ശ്രീനിവാസ കോളജിലെ ബിരുദ വിദ്യാർഥിയാണ്.
വിജയം കൊയ്ത് കുഞ്ഞുപ്രതിഭ
കറ്റയിൽ രണ്ടാം സ്ഥാനമാണ് പ്രഥിത കീര്‍ത്തി കരസ്ഥമാക്കിയത്. പരേതനായ മോഹനന്‍ - സംസ്ഥാന രഹസ്യാന്വേഷണ ഓഫീസിലെ ഉദ്യോഗസ്ഥ എം പ്രവീണ ദമ്പതികളുടെ മകളാണ്. പാറക്കട്ട എ ആർ കാംപിലെ ക്വാർടേഴ്സിലാണ് താമസിക്കുന്നത്. ഉളിയത്തടുക്ക ജയ്മാത കിന്‍റര്‍ ഗാര്‍ഡന്‍ സ്കൂളിലെ യുകെജി വിദ്യാർഥിനിയാണ്.
കാസർകോട്ടെ ഒകിനവൻ സെയ്‌ബുകാൻ കരാടെ സെന്ററിൽ നിന്നാണ് ഇവരെല്ലാം പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. വിദ്യാർഥികളുടെ മികവിൽ പരിശീലകരും ഏറെ ആഹ്ലാദത്തിലാണ്.
Keywords: Karate, Martial Arts, Kasaragod, Malayalam News, Thalangara, Kannur, Dharmashala, University, Indoor, Stadium, International, Okinawan, Shorin-Ryu, Championship, Fighting, Shafeeq Hamza becomes state champion in karate under 14 category.