city-gold-ad-for-blogger

Sewage | 'കാസർകോട് നഗരത്തിൽ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നു'; പൊറുതിമുട്ടി കാൽനട - വാഹന യാത്രക്കാർ

കാസർകോട്: (KasargodVartha) നഗരത്തിൽ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ഷോപിംഗ് കോംപ്ലക്സിലെ ഭക്ഷണ ശാലയിൽ നിന്നാണ് മലിനജലം റോഡിലേക്ക് പുറന്തള്ളുന്നതെന്നാണ് ആരോപണം.
  
Sewage | 'കാസർകോട് നഗരത്തിൽ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നു'; പൊറുതിമുട്ടി കാൽനട - വാഹന യാത്രക്കാർ


നേരത്തേ നഗരസഭയുടെ അഴുക്കുചാലിലേക്കാണ് മലിനജലം ഒഴുക്കിവിട്ടുകൊണ്ടിരുന്നത്. ദേശീയപാത ആറുവരിപാതയാക്കുന്ന ജോലി തുടങ്ങുകയും പഴയ ഓവുചാലുകൾ പൊളിച്ചുനീക്കി പുതിയ ഓവുചാൽ നിർമിക്കുകയും ചെയ്തതോടെയാണ് മലിനജലം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയത്.
 
Sewage | 'കാസർകോട് നഗരത്തിൽ ദുർഗന്ധം വമിക്കുന്ന മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്നു'; പൊറുതിമുട്ടി കാൽനട - വാഹന യാത്രക്കാർ



പുതിയ ബസ് സ്റ്റാൻഡിലെ ഓടോറിക്ഷ-ടാക്സി സ്റ്റാൻഡിനോട് ചേർന്ന് മാലിന്യ ടാങ്ക് നിർമിച്ചിട്ടുണ്ടെങ്കിലും ഇത് പൂർത്തിയായിട്ടില്ല. ഇവിടെ നേരത്തേ കടമുറികളാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെയാണ് ഹോടെൽ, റെസ്റ്റോറൻ്റ് പോലുള്ള സ്ഥാപനങ്ങൾ തുടങ്ങിയത്. ഇത്തരം സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ മലിനജല സംസ്കരണ ടാങ്കുകൾ ഉണ്ടാക്കേണ്ടതുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്ഷേപം.

നഗരസഭ അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇവ പ്രവർത്തിക്കുന്നതെന്നാണ് വിമർശനം. ഷോപിംഗ് കോംപ്ലക്സിലെ പല കടമുറികളും മേൽ വാടകയിലാണ് പ്രവർത്തിക്കുന്നതെന്നും നഗരസഭയുമായി ബന്ധപ്പെട്ടവരുടെ ബിനാമികളാണ് ഇങ്ങനെ കടമുറികൾ മറിച്ചുനൽകുന്നതെന്നുമുള്ള ആക്ഷേപങ്ങൾ നേരത്തേ തന്നെ ഉയർന്നിട്ടുണ്ട്.

മലിനജലം റോഡിലേക്ക് ഒഴുക്കിവിട്ടതോടെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കാൽനട യാത്രക്കാരും വാഹനയാത്രക്കാരും ഒരേ പോലെ പ്രയാസം അനുഭവിക്കുകയാണ്. ഓടോറിക്ഷ-ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാർ ദുർഗന്ധം സഹിച്ചാണ് കഴിയുന്നത്.

Keywords: News,Top-Headlines,Kerala-News,kasaragod,Kerala,Kasaragod-News, Sewage, Malayalam News, NH Work, Sewage discharged into road

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia