സെപ്തംബര്‍ 5 അധ്യാപക ദിനം: ഗുരുക്കന്മാരെ സ്മരിക്കാനും ബഹുമാനിക്കാനും രാജ്യം മാറ്റിവച്ച ഒരു സുദിനം, അജ്ഞാനത്തിന്റെ പാതയില്‍ നിന്ന് ജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചവരെല്ലാം അധ്യാപകരാണ്
കൊച്ചി: (www.kasargodvartha.com 04.09.2020) അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കന്മാരെ സ്മരിക്കാനും ബഹുമാനിക്കാനും രാജ്യം മാറ്റിവച്ച ഒരു സുദിനമാണ് സെപ്തംബര്‍ അഞ്ച്. അജ്ഞാനത്തിന്റെ പാതയില്‍ നിന്ന് ജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചവരെല്ലാം അധ്യാപകരാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ യുവതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് ചെറുതെന്നുമല്ല. ഒരു വിദ്യാര്‍ത്ഥിയുടെ വളര്‍ച്ചയ്ക്കും അതിലൂടെയുള്ള സാമൂഹ്യ പുരോഗതിക്കും ഒരു അധ്യാപകന് നല്കുന്ന സംഭാവന അത്രത്തോളും വലുതാണ്.
പാഠപുസ്തകളിലെ അറിവ് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതോടൊപ്പം വിദ്യാര്‍ഥികളെ അവരുടെ കഴിവിന്റെ പരമാവധിയിലേക്ക് ഉയര്‍ത്തുകയാണ് അധ്യാപകധര്‍മം. ഒരു നല്ല അധ്യാപകന് എന്നും വിദ്യാര്‍ത്ഥികളുടെ മാതൃകകള്‍ കൂടിയാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും പ്രോത്സാഹനങ്ങളും സമൂഹത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു.
ഒരിക്കലും നന്നാവില്ലെന്ന് വീട്ടുകാരും സമൂഹവും കരുതിയിരുന്ന എത്രയോ പേരാണ് സമൂഹത്തിന് അനുഗ്രഹമായി, അഭിമാനമായി മാറിയത്. ഇതിനു പിന്നില്‍ ചില നല്ല അധ്യാപകരുണ്ടായിരുന്നു. ഒരു ശില്പി ശില്പങ്ങള് മെനയുന്ന ചാരുതയോടെയാണ് അവര്‍ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയത്. അതെ, ഓരോ അധ്യാപകരും നാളെയുടെ വാഗ്ദാനങ്ങളെ വാര്‍ത്തെടുക്കുന്ന ശില്‍പ്പികളാണ്. പുതുതലമുറയെ അധ്യാപനത്തിന്റെ മഹത്വം അറിയിക്കാന്‍ കൂടിയാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നത്.
Keywords: Kochi, news, Kerala, Top-Headlines, Teachers-Day-2020, Teachers, Students, September 5 celebrating as Teachers' Day







