എട്ടു ശസ്ത്രക്രിയകള്‍, വാടിയ ശരീരം, അറ്റുപോയ കാലുകള്‍; നാരായണന്റെ കുടുംബം ജീവിതം തള്ളിനീക്കുന്നത് മകളുടെ തുച്ഛമായ വരുമാനത്തില്‍, ഒടുവില്‍ ഇടിത്തീ പോലെ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി
May 10, 2018, 17:20 IST
പള്ളിക്കര: (www.kasargodvartha.com 10.05.2018) കാലുകള്‍ അറ്റുപോയ നാരായണന് സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി. പള്ളിക്കര കീക്കാനം കാട്ടാമ്പള്ളിയിലെ അറുപത്തിയേഴുകാരനായ കെ എ നാരായണനാണ് ഇടിത്തീ പോലെ ഹൊസ്ദുര്‍ഗ് പ്രാഥമിക ഗ്രാമവികസന ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചത്. മരപ്പണിയെടുത്തായിരുന്നു നാരായണന്‍ ആറുപെണ്‍മക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. ഇടതു കാല്‍ മുറിച്ചതോടെ ഉപജീവനമാര്‍ഗ്ഗമായ ആശാരിപ്പണി അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തവി നിര്‍മ്മിച്ച് അഷ്ടിക്കുള്ള വക കണ്ടെത്തി.
എന്നാല്‍ വലതുകാല്‍ മുറിച്ചുമാറ്റിയതോടെ അതും അവതാളത്തിലായി. കടബാധ്യത കൊണ്ട് ബാങ്കുകാര്‍ വീടും സ്ഥലവും ജപ്തി ചെയ്യുന്നതോടെ നാരായണനും കുടുംബവും വഴിയാധാരമാകും. അഞ്ചു പെണ്‍മക്കളെ കെട്ടിച്ചുവിട്ടുവെങ്കിലും അവര്‍ക്കാര്‍ക്കും വലിയ സാമ്പത്തിക സ്ഥിതിയില്ല. അഞ്ചാമത്തെ മകള്‍ കടയില്‍ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ ഇവരുടെ വിശപ്പടങ്ങുന്നത്.
37 വര്‍ഷം മുമ്പ് വയറ്റിലുണ്ടായിരുന്ന അസുഖത്തെ തുടര്‍ന്നായിരുന്നു നാരായണന്റെ ദേഹത്ത് ആദ്യമായി കത്രിക വയ്ക്കുന്നത്. കുടല്‍ യോജിപ്പിച്ച പ്ലാസ്റ്റിക് ഉപകരണം മാറ്റാന്‍ രണ്ടാമതും ചെയ്തപ്പോള്‍ തന്നെ ജോലി ചെയ്യാനുള്ള ആരോഗ്യം നഷ്ടമായി. പ്രമേഹത്തെ തുടര്‍ന്ന് ഇടതുകാലിന്റെ വിരലും പിന്നീട് പാദം മുഴുവനും മുറിച്ചു നീക്കേണ്ടി വന്നു. എന്നിട്ടും തീര്‍ന്നില്ല ദുരിതം. രോഗം വലതുകാലിലേക്കും വ്യാപിച്ചതോടെ വലതു കാലും മുറിച്ചുമാറ്റി. കണ്ണിന്റെ രണ്ട് ശസ്ത്രക്രിയ കൂടി ആയപ്പോള്‍ നാരായണന്റെ നാല്‍പ്പത് വര്‍ഷത്തെ ജീവിതം ശസ്ത്രക്രിയകളാല്‍ ആവരണപ്പെട്ടു.
ചികിത്സക്കും മറ്റുമായാണ് ബാങ്കില്‍ നിന്നും രണ്ടു ലക്ഷം രൂപ വായ്പയെടുത്തത്. ഇതില്‍ 91,000 രൂപ അടച്ചു തീര്‍ത്തു. മുതലും പലിശയും ചേര്‍ത്ത് ഇപ്പോള്‍ 2.66 ലക്ഷം ബാധ്യതയുണ്ട്. ആദ്യഘട്ട ജപ്തി നോട്ടീസ് കലക്ടര്‍ ഇടപെട്ട് നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് വന്നത് ലേലത്തിനുള്ള നോട്ടീസായിരുന്നു. മെയ് 23ന് 10 മണിക്കാണ് നാരായണന്റെ വീടും പറമ്പും ലേലത്തിന് വെച്ചിരിക്കുന്നത്. ജീവിക്കാന്‍ വരുമാനമോ ഇഴഞ്ഞു നീങ്ങാന്‍ ശേഷിയോ ഇല്ലാത്ത ഇദ്ദേഹത്തിന് നാട്ടുകാരുടെ സഹായം മാത്രമാണ് അല്‍പ്പം ആശ്വാസം.
ഭാര്യയും ഇളയമകളും അസ്ഥിരോഗത്തെ തുടര്‍ന്ന് വളര്‍ച്ച മുരടിച്ച മകന്‍ അഞ്ചുവയസ്സുകാരന്‍ ദേവദര്‍ശുമാണ് നാരായണനോടൊപ്പം താമസിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pallikara, Top-Headlines, Bank, Seize up threat for Poor Narayanan from Bank < !- START disable copy paste -->