city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'മഞ്ചേശ്വരത്ത് വർഗീയതയുടെ വിത്ത് മുളക്കാൻ അനുവദിക്കില്ല'; ആവേശത്തേരിൽ ഡി കെ ശിവകുമാർ

മഞ്ചേശ്വരം: (www.kasargodvartha.com 04.04.2021) പോളിംഗിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ യുഡിഎഫ് പ്രവർത്തകരെ ആവേശത്തേരിലേറ്റി കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ എം എൽഎ മഞ്ചേശ്വരത്തെത്തി. നേരത്തെ നിശ്ചയിച്ച റോഡ് ഷോ അലിക്കുഞ്ഞി മുസ്ലിയാരുടെ മരണത്തെ തുടർന്ന് റദ്ദാക്കി. പകരം കുഞ്ചത്തൂരിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം സംസാരിച്ചു.

                                                                         
'മഞ്ചേശ്വരത്ത് വർഗീയതയുടെ വിത്ത് മുളക്കാൻ അനുവദിക്കില്ല'; ആവേശത്തേരിൽ ഡി കെ ശിവകുമാർ

        

ബി ജെ പിയുടെ വർഗീയ വിഭജന രാഷ്ട്രീയത്തിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. സമാധാനവും മതസൗഹാർദവും കളിയാടുന്ന മഞ്ചേശ്വരത്ത് യുഡിഎഫ് വിജയിക്കേണ്ടത് ഓരോ ജനാധിപത്യ മതേതര വിശ്വാസികളുടെയും ആവശ്യമാണ്. മഞ്ചേശ്വരത്ത് വർഗീയതയുടെ വിത്ത് മുളക്കാൻ കോൺഗ്രസും മുസ്ലിം ലീഗും അനുവദിക്കുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് ചെയർമാൻ മഞ്ചുനാഥ ആൾവ അധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എംപി, കർണാടക മുൻ മന്ത്രി ബി രമാനാഥ റൈ ,സി ടി അഹ്‌മദ് അലി, ഡിസിസി പ്രസിഡൻ്റ് ഹകീം കുന്നിൽ, പിഎ അശ്‌റഫ് അലി, ടിഎ മൂസ, എം അബ്ബാസ്, എകെഎം അശ്‌റഫ്, അബ്ദുലത്വീഫ് ഉപ്പള ഗേറ്റ്, അസീസ് മരിക്കെ, എംബി. യൂസുഫ്, വിപി അബ്ദുൽ ഖാദർ, ബശീർ വെള്ളിക്കോത്ത്, പിബി ശഫീഖ്, സൈഫുല്ല തങ്ങൾ, സയ്യിദ് ഹാദി തങ്ങൾ, ഹർശാദ് വോർക്കാടി, എംഎസ് മുഹമ്മദ്, ലക്ഷ്മണ പ്രഭു, ഡിഎംകെ മുഹമ്മദ് സംസാരിച്ചു.

Keywords:  Manjeshwaram, Kasaragod, Kerala, News, UDF, Congress, 'Seeds of communalism will not be allowed to germinate in Manjeshwar'; DK Shivakumar in excitement.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia