Accident | യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറി; അപകടം തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോള്‍
Dec 18, 2023, 14:07 IST
വില്‍മിംഗ്ടണ്‍: (KVARTHA) അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹന വ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറി അപകടം. ഞായറാഴ്ച (17.12.2023) രാത്രിയാണ് സംഭവം. ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും അപകടത്തില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈഡന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
ബൈഡന്റെ എസ്യുവിയിലേക്ക് ഒരു സെഡാന്‍ കാറാണ് ഇടിച്ച് കയറിയത്. പ്രചാരണ ഓഫീസിലേക്ക് ബൈഡന്‍ കയറാനൊരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈഡന്റെ വരവ് പരിഗണിച്ച് ചെറിയ ഇടറോഡുകള്‍ അടയ്ക്കാനായി നിര്‍ത്തിയിട്ടിരുന്ന സുരക്ഷാ വാഹനത്തിലേക്കാണ് ഡെലവര്‍ രെജിസ്‌ട്രേഷനുള്ള കാര്‍ ഇടിച്ച് കയറിയത്.ഒരു സുരക്ഷാ വാഹനത്തിലിടിച്ചതിന് പിന്നാലെ വീണ്ടും ഇരച്ചെത്തിയ കാര്‍ ബൈഡന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബൈഡനേയും ഭാര്യയേയും മറ്റൊരു വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് നിന്ന് മാറ്റി. സുരക്ഷാ വീഴ്ചയില്‍ അന്വേഷണം നടക്കുകയാണ്.
വാഹനം ഇടിക്കുന്നതിന്റെ ശബ്ദം കേട്ട് കെട്ടിടത്തിലേക്ക് കയറാനൊരുങ്ങിയ ബൈഡന്‍ തിരിഞ്ഞ് നോക്കുന്നതിന്റെ അടക്കമുള്ള ചിത്രങ്ങളും ബൈഡനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ സംഭവ സ്ഥലത്ത് നിന്ന് മാറ്റുന്നതിന്റേതുമായ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
Keywords: News, World, World-News, Accident-News, Car plows, Parked, Vehicle, Joe Biden, Motorcade, Delaware, Campaign HQ, American President, US News, Sedan, Accident, Security Breach, Probe, Video, Social Media, Sedan car plowed into a parked SUV that was guarding President Joe Bidens motorcade.#WATCH | US President Joe Biden rushed into his vehicle as a car crashed into a vehicle attached to his motorcade.
— ANI (@ANI) December 18, 2023
(Source: Reuters) pic.twitter.com/2ooVcY0BQo