city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ജില്ലയിൽ വിവിധ നഗരസഭ-പഞ്ചായത്ത് പരിധികളിൽ നിരോധനാജ്ഞ

കാസർകോട്: (www.kasargodvartha.com 23.04.2021) ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ കോവിഡ് ബാധിതരുള്ള 15 തദ്ദേശഭരണ സ്ഥാപന പരിധിയിൽ സിആർപിസി 144 പ്രകാരം ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി 12 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ . 

നേരത്തേ സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും ഇതോടൊപ്പം കർശനമായി നടപ്പാക്കുന്നതിനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.

കാസർകോട് ജില്ലയിൽ വിവിധ നഗരസഭ-പഞ്ചായത്ത് പരിധികളിൽ നിരോധനാജ്ഞ

കാഞ്ഞങ്ങാട്, നീലേശ്വരം മുൻസിപാലിറ്റികളിലും അജാനൂർ, ചെമ്മനാട്, ചെറുവത്തൂർ, കള്ളാർ, കയ്യൂർ-ചീമേനി, കിനാനൂർ കരിന്തളം, കോടോംബേളൂർ, മടിക്കൈ, പടന്ന, പള്ളിക്കര, പുല്ലൂർ-പെരിയ, തൃക്കരിപ്പൂർ, ഉദുമ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉൾപ്പെടുന്ന മുഴുവൻ പ്രദേശങ്ങളിലുമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആളുകൾ കൂട്ടം കുടുന്നത് കർശനായി വിലക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ പൊലീസ് പരിശോധനയും നടപടികളും കർശനമാക്കും.

യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പിബി രാജീവ്, എ ഡി എം അതുൽ എസ് നാഥ് ഡി എം ഒ (ആരോഗ്യം) ഡോ. എ വി രാംദാസ് തുടങ്ങിയവർ പങ്കെടുത്തു.



Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Kanhangad, Neeleswaram, Under section 144, District Collector, Police, Chemnad, Ajanur, Cheruvathur, Pallikara, Section 144 order in 15 municipal - panchayat limits in Kasargod district.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia