city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Identified | കാസർകോട്ട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടാമത്തെ യുവാവിനെയും തിരിച്ചറിഞ്ഞു

കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളിൽ രണ്ടാമത്തെയാളെയും തിരിച്ചറിഞ്ഞു. ബദിയടുക്ക ബീജന്തടുക്കയിലെ നിഹാൽ (20) ആണ് മരിച്ചത്. നേരത്തെ മഞ്ചേശ്വരം ബഡാജെയിലും എടനീരും കുടുംബം താമസിച്ചിരുന്നതായി വിവരമുണ്ട്.
  
Identified | കാസർകോട്ട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടാമത്തെ യുവാവിനെയും തിരിച്ചറിഞ്ഞു

നെല്ലിക്കട്ട ചൂരിപ്പള്ളത്തെ സ്വാദിഖ് - ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിർ (19) ആണ് മരിച്ച മറ്റൊരാൾ. രാവിലെ മാതാവ് എത്തിയാണ് സാഹിറിനെ തിരിച്ചറിഞ്ഞത്. മരിച്ച രണ്ടാമത്തെ യുവാവ് നിഹാൽ ആണെന്ന് നേരത്തെ സംശയം ഉണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. പിന്നീട് ചൊവ്വാഴ്ച വൈകീട്ടോടെ നിഹാലിന്റെ അടുത്ത ബന്ധുക്കൾ കാസർകോട് ജെനറൽ ആശുപത്രിയിൽ എത്തി തിരിച്ചറിയുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് പള്ളം റയിൽവേ അടിപ്പാതയ്ക്ക് സമീപം യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 5.20നുള്ള ഗുഡ്സ് ട്രെയിൻ തട്ടിയായിരുന്നു മരണം. ട്രെയിനിന്റെ ലോകോപൈലറ്റ് നൽകിയ വിവരമനുസരിച്ച് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലും മറ്റൊരാളുടേത് കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലുമാണ് കണ്ടെത്തിയത്. അപകട സ്ഥലത്തുനിന്ന് നാല് മൊബൈൽ ഫോണുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയെ കുറിച്ചടക്കം പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
  
Identified | കാസർകോട്ട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടാമത്തെ യുവാവിനെയും തിരിച്ചറിഞ്ഞു

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Second youth found dead on railway track also identified.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia