city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Beach Fest | ബേക്കൽ ബീച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഡിസംബർ 22 മുതൽ 31 വരെ നടക്കും; എംജി ശ്രീകുമാറും കെഎസ് ചിത്രയും സംഗീതവിരുന്നൊരുക്കും; ദീപാലങ്കാരവും കരിമരുന്ന് പ്രയോഗവും ഉത്സവത്തിന് മാറ്റു കൂട്ടും

കാസർകോട്: (KasargodVartha) ബേക്കൽ ബീച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഡിസംബർ 22 മുതൽ 31 വരെ നടക്കും. എംജി ശ്രീകുമാറും കെഎസ് ചിത്രയും വാദ്യ താള മാന്ത്രികൻ ശിവമണിയും ഉൾപ്പെടെയുള്ള ദേശീയ സംഗീത പ്രതിഭകൾ വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ സംഗീതവിരുന്നൊരുക്കും. ബേക്കൽ ബീച് പാർകിൽ നടന്ന സംഘാടക സമിതി നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. ചെയർമാൻ സിഎച് കുഞ്ഞമ്പു എംഎൽഎ ബേക്കൽ ബീച് ഫെസ്റ്റിവലിലെ പ്രധാന സാംസ്കാരിക പരിപാടികൾ വിശദീകരിച്ചു.

Beach Fest | ബേക്കൽ ബീച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഡിസംബർ 22 മുതൽ 31 വരെ നടക്കും; എംജി ശ്രീകുമാറും കെഎസ് ചിത്രയും സംഗീതവിരുന്നൊരുക്കും; ദീപാലങ്കാരവും കരിമരുന്ന് പ്രയോഗവും ഉത്സവത്തിന് മാറ്റു കൂട്ടും

ദീപാലങ്കാരം, കരിമരുന്ന് പ്രയോഗം എന്നിവ ഉത്സവത്തിന് മാറ്റു കൂട്ടും. അലങ്കരിച്ച കവാടം ഒരുക്കും. വിപുലമായ പാർകിംഗ് സൗകര്യമുണ്ടാകും. ചിത്താരി മുതൽ ബേക്കൽ ജംഗ്ഷൻ വരെ ദീപാലങ്കാരം വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ ഒരുക്കും. ടികറ്റ് വില്പനയിലൂടെ ബേക്കൽ ഫെസ്റ്റിന് ആവശ്യമായ ധനസമാഹരണം നടത്തും. യോഗത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു.

ബിആർഡിസി മാനേജിംഗ് ഡയറക്ടർ പി ഷിജിൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്ഠൻ, ബേഡഡുക്ക പഞ്ചായത് പ്രസിഡന്റ് എം ധന്യ, ഡി വൈ എസ് പി സികെ സുനിൽകുമാർ, ഹകീം കുന്നിൽ, എവി പ്രഭാകരൻ, സുകുമാരൻ പൂച്ചക്കാട്, കെഇഎ ബകർ, എംഎ ലത്വീഫ്, കെ രവി വർമൻ, മൗവ്വൽ കുഞ്ഞബ്ദുല്ല, ബേക്കൽ പൊലീസ് ഇൻസ്പെക്ടർ പി വിപിൻ, ടി സുധാകരൻ, മുഹമ്മദ് കുഞ്ഞി, മാധവ ബേക്കൽ, ശിവദാസൻ, അബ്ബാസ് മഠത്തിൽ, എ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

Keywords: News, Malayalam News, Kasaragod News, Beach Fest, Second edition of Bekal Beach Fest will be held from 22nd to 31st December.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia