city-gold-ad-for-blogger

SDPI Rally | എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; കാസര്‍കോട് മണ്ഡലം വാഹന പ്രചാരണം ചൊവ്വാഴ്ച

കാസര്‍കോട്: (KasargodVartha) 'രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അശ്‌റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്ര' എന്ന പ്രമേയത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക്

2024 ഫെബ്രുവരി 14 മുതല്‍ മാര്‍ച് 01 വരെ നടത്തുന്ന ജാഥയുടെ പ്രചാരണാര്‍ഥം കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബശീര്‍ നെല്ലിക്കുന്ന് നയിക്കുന്ന വാഹനപ്രചാരണം ഫെബ്രുവരി 6-ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഭരണഘടന സംരക്ഷിക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, പൗരാവകാശ വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കുക, ഫെഡറലിസം കാത്ത് സൂക്ഷിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, കര്‍ഷക ദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

തുടര്‍ച്ചയായ ബിജെപി ഭരണത്തില്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണമായും താറുമാറായിരിക്കുന്നു. ഒരു വശത്ത് ശതകോടീശ്വരന്മാരായ ചങ്ങാത്ത മുതലാളിമാരുടെ ആസ്തി വര്‍ധിക്കുമ്പോള്‍ മറുവശത്ത് രാജ്യത്തെ നാലിലൊന്നിലധികം ജനങ്ങള്‍ പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുപോയിരിക്കുന്നു.

തൊഴിലില്ലായ്മ, രൂക്ഷമായ വിലക്കയറ്റം, പാചക വാതകമുള്‍പെടെയുള്ള ഇന്ധന വിലവര്‍ധന തുടങ്ങിയവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. മതേതരത്വം എന്ന ഭരണഘടനാ തത്ത്വം ലംഘിച്ച് രാഷ്ട്ര സംവിധാനങ്ങള്‍ മതവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവിടെയാണ് എസ്ഡിപിഐ രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനമുന്നേറ്റ യാത്ര സംഘടിപ്പിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മണ്ഡലം വാഹന പ്രചാരണം മൊഗ്രാല്‍പുത്തൂരില്‍ ജില്ലാ സെക്രടറി സിഎ സവാദ് ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് ഉളിയത്തടുക്ക, നീര്‍ച്ചാല്‍, ബദിയടുക്ക, നെല്ലിക്കട്ട, ചെര്‍ക്കള, നായന്മാര്‍മൂല, അണങ്കൂര്‍, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ പ്രചാരണത്തിന് ശേഷം തളങ്കരയില്‍ സമാപിക്കും.

SDPI Rally | എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; കാസര്‍കോട് മണ്ഡലം വാഹന പ്രചാരണം ചൊവ്വാഴ്ച

സമാപന പരിപാടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ഉല്‍ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളില്‍ ജില്ലാ മണ്ഡലം നേതാക്കള്‍ സംസാരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രടറി ഖാദര്‍ അറഫ, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബശീര്‍ നെല്ലിക്കുന്ന്, മണ്ഡലം സെക്രടറി കബീര്‍ ബ്ലാര്‍ക്കോട്, മണ്ഡലം ജോയിന്റ് സെക്രടറി ബി ടി ബശീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

SDPI Rally | എസ്ഡിപിഐ ജനമുന്നേറ്റ യാത്ര; കാസര്‍കോട് മണ്ഡലം വാഹന പ്രചാരണം ചൊവ്വാഴ്ച


Keywords: News, Kerala, Kerala-News, Kasaragod-News, Thiruvananthapuram, Top-Headlines, SDPI, Kasaragod Constituency, Vehicle Campaign, Tuesday, Ralley, Press meet, Press Club, Kasargod News, SDPI Kasaragod constituency vehicle campaign on Tuesday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia