Deepest Love | എഴുന്നേറ്റ് നടക്കാൻ കഴിയാത്ത ഭാര്യയെ പ്രത്യേക വാഹനമുണ്ടാക്കി ലോകം കാണിക്കാനിറങ്ങിയ സ്‌കോട് ലൻഡുകാരൻ; ഹൃദയം കീഴടക്കി ഊഷ്‌മള ബന്ധത്തിന്റെ മഹനീയ മാതൃക; ശ്രദ്ധേയമായി അധ്യാപകന്റെ കുറിപ്പ്!
Jan 18, 2024, 12:57 IST
കാഞ്ഞങ്ങാട്: (KasargodVartha) തളർന്ന ഭാര്യയെ സ്വയം വാഹനമുണ്ടാക്കി ലോകം കാണിക്കാനിറങ്ങിയ സ്‌കോട് ലൻഡുകാരൻ ജനമനസുകൾ കീഴടക്കി. ഈ സ്നേഹ ബന്ധത്തിന്റെ ഊഷ്മളത വിവരിച്ച് കൊണ്ടുള്ള അധ്യാപകന്റെ കുറിപ്പും ശ്രദ്ധേയമായി. സ്‌കൂളിലേക്ക് പോകുന്ന വഴി മീനാപീസ് കടപ്പുറത്ത് വെച്ചാണ് യാദൃശ്ചികമായി ദമ്പതികൾ അധ്യാപകനായ നാസർ കല്ലൂരാവിയുടെ ശ്രദ്ധയിൽ പെട്ടത്.
< !- START disable copy paste -->
എഴുന്നേറ്റ് നടക്കാൻ കഴിയാത്ത തന്റെ ഇണയ്ക്ക് അനുയോജ്യമായ വാഹനം നിർമിച്ച് നാടുകാണാനിറങ്ങിയതാണിവർ. എത്രയോ മൈലുകൾ താണ്ടി തന്റെ ഇണയുടെ സന്തോഷത്തിന് വേണ്ടി അവർ ചെയ്ത ത്യാഗം മാതൃകാപരമാണ്', നാസർ കല്ലൂരാവി ചിത്രങ്ങൾ പങ്കിട്ടുകൊണ്ട് ഫേസ്‌ബുകിൽ കുറിച്ചു. തിരക്കിനിടയിൽ ദമ്പതികളുടെ പേര് ചോദിക്കാൻ മറന്നുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ സന്തോഷമാണ് വലുതെന്നും അതിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാനുള്ള ഭർത്താവിന്റെ ഈ നന്മ വാക്കുകൾക്ക് അതീതമാണെന്നും നെറ്റിസൻസ് പ്രതികരിച്ചു.
ഫേസ്‌ബുക് പോസ്റ്റ് പൂർണരൂപം:
ദാമ്പത്യ ജീവിതത്തിൽ പങ്കാളികളുടെ സന്തോഷമാണ് വലുതെന്നും അതിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാനുള്ള ഭർത്താവിന്റെ ഈ നന്മ വാക്കുകൾക്ക് അതീതമാണെന്നും നെറ്റിസൻസ് പ്രതികരിച്ചു.
ഫേസ്‌ബുക് പോസ്റ്റ് പൂർണരൂപം: