city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AI Camera | ബി എം എസ് നേതാവിന്റെ സ്കൂടർ മോഷണം പോയി; എ ഐ കാമറയിൽ കുടുങ്ങിയതിന് പിന്നാലെ നിയമ ലംഘനത്തിന് വാഹന ഉടമക്ക് തുടർച്ചയായി പിഴയൊടുക്കാനുള്ള നോടീസുകൾ

കാഞ്ഞങ്ങാട്: (KasargodVartha) ബി എം എസ് നേതാവിന്റെ സ്കൂടർ മോഷണം പോയതിന് പിന്നാലെ മോഷ്ടാവിന്റെ സഞ്ചാര പാതയിൽ എ ഐ കാമറ പണി തുടങ്ങി. വാഹന നിയമലംഘനത്തിന് ആർ സി ഉടമയായ നേതാവിന് പിഴ ഒടുക്കാൻ തുടർച്ചയായി നോടീസുകൾ ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പേൾ.

AI Camera | ബി എം എസ് നേതാവിന്റെ സ്കൂടർ മോഷണം പോയി; എ ഐ കാമറയിൽ കുടുങ്ങിയതിന് പിന്നാലെ നിയമ ലംഘനത്തിന് വാഹന ഉടമക്ക് തുടർച്ചയായി പിഴയൊടുക്കാനുള്ള നോടീസുകൾ

കാഞ്ഞങ്ങാട് നഗരത്തിലെ ബി എം എസ് നേതാവ് അമ്പു ഭാസ്കരനാണ് തന്റേതല്ലാത്ത കാരണത്താൽ ഹൊസ്ദുർഗ് പൊലീസിന്റെ നിസംഗത മൂലം വാഹനം മോഷണം പോയതിന് പിന്നാലെ മോഷ്ടാവ് സഞ്ചരിച്ചപ്പോൾ ഉണ്ടായ നിയമ ലംഘനത്തിന് എഐ കാമറ വഴി തുടർച്ചയായി പിഴ ഒടുക്കാനുള്ള അധികൃതരുടെ നോടീസ് കിട്ടിയത്.

രണ്ട് മാസം മുമ്പാണ് സ്കൂടർ മോഷണം പോയതെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും കേസെടുത്തില്ല. പിന്നീട് മോഷ്ടാവിന്റെ സഞ്ചാരത്തിൽ അധികൃതരുടെ പിടിവീണതാകട്ടെ നേതാവിനും. മോഷ്ടിച്ച വാഹനവുമായി കടന്നുകളയുന്നവർ പണികൊടുക്കുന്നതാകട്ടെ വാഹന ഉടമകൾക്കാണ്. വാഹനവും പോയി പണവും പോകുന്ന അവസ്ഥയിലാണിവർ.

Keywords: Scooter,Fine,AI camera,Kasaragod,Traffic,Rules,Violation,Notice,Kanhangad,Police Scooter stolen; Vehicle owner received fine notices for violating law

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia