കാസർകോട്ടെ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ കവർച്ച ചെയ്തു; പെട്രോൾ തീർന്നപ്പോൾ കാഞ്ഞങ്ങാട്ടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് അവിടെ പാർക്ക് ചെയ്ത ബൈക്കുമായി കടന്നു
Sep 17, 2020, 14:31 IST
കാസർകോട്: (www.kasargodvartha.com 16.09.2020) കാസർകോട്ടെ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത സ്കൂട്ടർ കവർച്ച ചെയ്തു. പെട്രോൾ തീർന്നപ്പോൾ കാഞ്ഞങ്ങാട്ടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് അവിടെ നിന്നും ബൈക്കുമായി കടന്നു കളഞ്ഞു.
പ്രൈവറ്റ് ബസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹി ശങ്കർ നായിക്കിന്റെ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത സ്ക്കൂട്ടറാണ് മോഷണം പോയയത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഹൊസ്ദുർഗിലെ ഒരു വീട്ടിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. മോഷ്ടാവ് അവിടെയുണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ച് ശങ്കർ നായിക്കിന്റെ ബൈക്ക് അവിടെ ഉപേക്ഷിക്കുകയായിരുന്നു.
Keywords: Kasaragod, news, Kerala, Scooter, Robbery, Shop, Police, Investigation, Top-Headlines, Scooter parked in front of Kasargode shop robbed







