Research Grant | അമേരികയിൽ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ് സ്വന്തമാക്കി കാസർകോട് സ്വദേശിയായ ശാസ്ത്രജ്ഞൻ; ഡോ. മുഹമ്മദ് അബ്ദുൽ മുനീറിന് അപൂർവ നേട്ടം
Mar 29, 2024, 23:47 IST
കാസർകോട്: (KasargodVartha) അമേരികൻ സർകാരിന്റെ 22 കോടിയോളം രൂപയുടെ (2.7 ദശലക്ഷം ഡോളർ) ഗവേഷണ ഗ്രാന്റ് സ്വന്തമാക്കി കാസർകോട് സ്വദേശിയായ ശാസ്ത്രജ്ഞൻ നാടിന് അഭിമാനമായി. ന്യൂജേഴ്‌സി ഹാകൻസാക്ക് മെറീഡിയൻ ഹെൽത് ജെ എഫ് കെ യൂനിവേഴ്സിറ്റി മെഡികൽ സെന്ററിലെ സീനിയർ സയന്റിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമായ ഉപ്പള മംഗൽപാടിയിലെ ഡോ. മുഹമ്മദ് അബ്ദുൽ മുനീർ ആണ് നേട്ടം കൈവരിച്ചത്.
അമേരികയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് ഹെൽതിൻ്റെ ഗവേഷണ ഗ്രാന്റാണ് മുനീറിനെ തേടിയെത്തിയത്. ഗവേഷണ പ്രോജക്ടായ തലച്ചോർ ക്ഷതത്തിനുള്ള പെപ്റ്റൈഡ് തെറാപിക്കാണ് ധനസഹായം ലഭിച്ചത്. ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചത്തിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ നാല് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമാണ് നേട്ടമെന്നും അദ്ദേഹം കാസർകോട് വാർത്തയോട് പറഞ്ഞു. ഇത് തലച്ചോർ ക്ഷത മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങൾക്ക് വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോട് ഗവ. കോളജിൽ നിന്ന് ബി എസ് സി സുവോളജിയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എം എസ് സി ബയോടെക്‌നോളജിയും പി എച് ഡിയും പൂർത്തിയാക്കിയ ശേഷമാണ്
അബ്ദുൽ മുനീർ അമേരികയിലെത്തിയത്. അമേരികയിലെ യൂനിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡികൽ സെന്ററിലും ഫിലാഡൽഫിയയിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിലും ഗവേഷണം ചെയ്തിട്ടുണ്ട്. 50ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ഗവേഷണ ഗ്രന്ഥങ്ങളിൽ എഡിറ്റോറിയൽ അംഗം കൂടിയാണ്.
കാസർകോട് മംഗൽപാടി കുക്കാറിലെ പരേതനായ മുഹമ്മദ് - ഖദീജ ദമ്പതിലയുടെ മകനാണ്. ന്യൂജേർസിയിലെ റട്ജേഴ്സ് യൂനിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന ഡോ. സലീനയാണ് ഭാര്യ. അതേ യൂനിവേഴ്സിറ്റിയിലെ മൂന്നാം വർഷ കംപ്യൂടർ എൻജിനീയർ വിദ്യാർഥി നിഹാൽ, ആറാം ക്ലാസ് വിദ്യാർഥിനി നൗറ എന്നിവർ മക്കളാണ്.