city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Probe | അയോധ്യയിലെ പ്രാണ പ്രതിഷ്ഠ: കാസര്‍കോട് കുഡ്‌ലുവിലെ സ്കൂളിന് അവധി നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കാസർകോട്: (KasargodVartha) അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കാസര്‍കോട് കുഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് തിങ്കളാഴ്ച അവധി നൽകിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. ഔദ്യോഗിക നിർദേശമില്ലാതെയാണ് അവധി നൽകിയതെന്നും 24 മണിക്കൂറിനുള്ളിൽ അന്വേഷിച്ച് റിപോർട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

Probe | അയോധ്യയിലെ പ്രാണ പ്രതിഷ്ഠ: കാസര്‍കോട് കുഡ്‌ലുവിലെ സ്കൂളിന് അവധി നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

പ്രാദേശിക അവധിയാണ് സ്‌കൂളിന് പ്രഖ്യാപിച്ചിരുന്നത്. വിദ്യാർഥികളും അധ്യാപകരും സ്കൂളില്‍ എത്തിയിരുന്നില്ല. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് സ്‌കൂളിന് അവധി നൽകുന്നതെന്ന് ഡിഇഒയ്ക്ക് നല്‍കിയ അപേക്ഷയില്‍ ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നുവെന്നാണ് റിപോർട്. സ്‌കൂൾ അധികൃതർ അവധിക്ക് അപേക്ഷ സമര്‍പിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്നാണ് ഡിഇഒ അറിയിച്ചിട്ടുള്ളത്.
  
Probe | അയോധ്യയിലെ പ്രാണ പ്രതിഷ്ഠ: കാസര്‍കോട് കുഡ്‌ലുവിലെ സ്കൂളിന് അവധി നല്‍കി; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

ചട്ടവിരുദ്ധമായാണ് സ്‌കൂളിന് അവധി നൽകിയതെന്ന ആരോപണം ഉയരുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസ മന്ത്രി ഇപ്പോൾ അന്വേഷണത്തിന് നിർദേശിച്ചിരിക്കുന്നത്. അയോധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർകാർ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച അര്‍ധദിനാവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ പല സംസ്ഥാന സർകാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം അവധി നൽകുകയുമുണ്ടായി. എന്നാൽ കേരളത്തിൽ സംസ്ഥാന സർകാർ അവധി പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടയിലാണ് കുഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളിന് തിങ്കളാഴ്ച അവധി നൽകിയത്.

Keywords: Ayodhya, Prana Pratishtha, School, Holiday, Education, Minister, V Sivankutty, Controversy, DEO, Kudlu, Kasaragod, School in Kasaragod closed on Monday; Education Minister ordered investigation.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia