city-gold-ad-for-blogger

School bus overturned | സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

കാസര്‍കോട്: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ടോടെ വിദ്യാനഗര്‍ ചാല കുന്നിലാണ് അപകടം. ബെദിര പാണക്കാട് തങ്ങള്‍ യുപി സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്.
          
School bus overturned | സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ മുഴുവന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളിലാരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
                   
School bus overturned | സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ബസ് കുഴിയിലേക്ക് മറിഞ്ഞു; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറുടെ നില ഗുരുതരം

ബസിന്റെ ബ്രേക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പത്തോളം വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. മറ്റ് വിദ്യാര്‍ഥികൾക്ക് പ്രഥമ ശുശ്രൂഷ നല്‍കി. പരിക്കേറ്റ ബസ് ഡ്രൈവർ അബ്ദുൽ കബീർ എരുതുംകടവ് (44), ആയ ശശികല പെരുമ്പള (50), എൽകെജി വിദ്യാർഥിയായ, ചാലയിലെ കബീറിന്റെ മകൻ റിനാസ് (അഞ്ച്) തുടങ്ങിയവർക്കാണ് സാരമായി പരിക്കേറ്റത്.

Advertisement

Keywords:  Latest-News, Short-News, Top-Headlines, Accident, School-Bus, Students, Injured, School bus overturned; Many students injured.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia