city-gold-ad-for-blogger

Drugs | 'കുട്ടികൾ ക്ലാസ് വിട്ട് വീട്ടിൽ വൈകിയെത്തുന്നു'; തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും പരിശോധന നടത്തി; പൊലീസും നിരീക്ഷണം ആരംഭിച്ചു

ബേക്കൽ: (KasargodVartha) കുട്ടികൾ ക്ലാസ് വിട്ട് വീട്ടിൽ വൈകിയെത്തുന്നതായുള്ള രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും സ്‌കൂളിന് സമീപത്തെ തട്ടുകടയിൽ പരിശോധന നടത്തി. ഇവിടെ ലഹരി വസ്തുക്കൾ വിൽക്കുന്നതായാണ് പ്രദേശവാസികളുടെ ആരോപണം. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിന് സമീപത്തെ തട്ട് കടയ്‌ക്കെതിരെയാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. എന്നാൽ പരിശോധനയിൽ ലഹരി വസ്തുക്കളൊന്നും കണ്ടെത്താനായില്ല.

Drugs | 'കുട്ടികൾ ക്ലാസ് വിട്ട് വീട്ടിൽ വൈകിയെത്തുന്നു'; തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും പരിശോധന നടത്തി; പൊലീസും നിരീക്ഷണം ആരംഭിച്ചു

ആക്ഷേപം ശക്തമായ സാഹചര്യത്തിൽ ഇവിടെ പൊലീസിന്റെ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് ഇവിടെ നേരത്തെ രണ്ട് തവണ പരിശോധനകൾ നടത്തിയിരുന്നതായി ബേക്കൽ പൊലീസ് അധികൃതർ വ്യക്തമാക്കി. കടയ്ക്ക് സമീപം വിപുലീകരിച്ച് കെട്ടിയ പ്ലാസ്റ്റിക് ഷെഡാണ് കുട്ടികളുടെ പ്രധാന താവളമെന്നാണ് പറയുന്നത്. സന്ധ്യയാകുന്നത് വരെ കുട്ടികൾ സ്‌കൂൾ പരിസരത്തെ തട്ടുകട കേന്ദ്രീകരിച്ച് ഇരിക്കുന്നതാണ് ആക്ഷേപം ശക്തമാകാൻ കാരണം.

വെള്ളവും ലഘുപാനീയങ്ങളും ചായയും കുടിക്കാൻ കുട്ടികൾ എത്തുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. കുട്ടികൾ വൈകി വീട്ടിലെത്തുന്നത് തങ്ങളുടെ പ്രേരണ കൊണ്ടല്ലെന്നും കടയുടമ വ്യക്തമാക്കുന്നു. സ്കൂൾ കുട്ടികൾ സമയം വൈകിയും തട്ടുകടകളിൽ തമ്പടിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പിടിഎ കമിറ്റിയെ വിവരം അറിയിക്കുകയും കമിറ്റി ഇടപെട്ട് പ്രശ്ന പരിഹാരത്തിനായി ബേക്കൽ വനിതാ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

Drugs | 'കുട്ടികൾ ക്ലാസ് വിട്ട് വീട്ടിൽ വൈകിയെത്തുന്നു'; തട്ടുകടകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് സ്‌കൂൾ അധികൃതരും പി ടി എ ഭാരവാഹികളും പരിശോധന നടത്തി; പൊലീസും നിരീക്ഷണം ആരംഭിച്ചു

ഇതിനിടയിലാണ് തട്ടുകടയിൽ പിടിഎ ഭാരവാഹികൾ പരിശോധന നടത്തിയത്. പഞ്ചായതിന്റെ അനുമതിയില്ലാതെ അനധികൃതമായി കൂട്ടിക്കെട്ടിയ തട്ടുകടകളിലാണ് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. തട്ടുകടകൾ സ്കൂൾ പരിസരത്തു നിന്നും നീക്കം ചെയ്യാനും പഞ്ചായതിന്റെ ശ്രദ്ധയിൽപെടുത്താനും നടപടി സ്വീകരിക്കുമെന്ന് സ്കൂൾ അധികൃതർ പ്രദേശവാസികളോട് പറഞ്ഞു. സമയാ സമയം സ്കൂൾ കുട്ടികൾ വീട്ടിൽ എത്തുന്നുണ്ടോ എന്ന് പിടിഎ കമിറ്റി പരിശോധിച്ച് രക്ഷിതാക്കളെ വിവരമറിയിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

Keywords: News, Kerala, Bekal, Kasaragod, Drugs, Complaint, School authorities and PTA officials conducted an inspection in shop.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia