city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Viral Video | സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജു സാംസണ്‍; വൈറലായി ക്രികറ്റ് താരത്തിന്റെ വീഡിയോ

കൊച്ചി: (KasargodVartha) അടുത്തിടെ തന്റെ കന്നി ഏകദിന സെഞ്ച്വറി തികച്ച ഇന്‍ഡ്യന്‍ ക്രികറ്റ് താരം സഞ്ജു സാംസണ്‍ അല്‍പ്പം ഫുട്‌ബോളും ആസ്വദിക്കുകയാണ്. ദക്ഷിണാഫ്രികയ്ക്കെതിരായ ഏകദിന പരമ്പരയിലെ തകര്‍പന്‍ പ്രകടനത്തിന് പിന്നാലെ വികറ്റ് കീപറും ബാറ്ററുമായ സഞ്ജു സാംസണ്‍ സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

കേരളത്തിലെ ഒരു പ്രാദേശിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് താരം തന്റെ ഫുട്‌ബോള്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. ചുവപ്പും കറുപ്പും കലര്‍ന്ന ജഴ്‌സിയണിഞ്ഞാണ് സഞ്ജു കളത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ എന്നു പകര്‍ത്തിയ വീഡിയോയാണ് ഇതെന്ന് വ്യക്തമല്ല.

പ്രതിരോധ താരങ്ങളെ മറികടന്ന് പന്തുമായി മുന്നേറുന്ന സഞ്ജുവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. താരത്തിന്റെ പിതാവ് ഡെല്‍ഹി പൊലീസ് ഫുട്‌ബോള്‍ ടീമിന് വേണ്ടി കളിച്ചിരുന്നു.

ദക്ഷിണാഫ്രികയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് സഞ്ജു സാംസണ്‍ ഇന്‍ഡ്യയ്ക്കായി ഒടുവില്‍ കളിച്ചത്. 108 റണ്‍സ് അടിച്ചെടുത്ത സഞ്ജുവിന്റെ മികവില്‍ ദക്ഷിണാഫ്രികക്കെതിരായ ഏകദിന പരമ്പര ഇന്‍ഡ്യ 2-1ന് സ്വന്തമാക്കിയിരുന്നു.


Viral Video | സെവന്‍സ് ഫുട്‌ബോള്‍ കളിക്കുന്ന സഞ്ജു സാംസണ്‍; വൈറലായി ക്രികറ്റ് താരത്തിന്റെ വീഡിയോ



സഞ്ജു ഇനി രഞ്ജി ട്രോഫിയിലാണ് കളിക്കുക. ജനുവരി അഞ്ചിന് ആലപ്പുഴയില്‍വച്ചാണ് കേരളത്തിന്റെ ആദ്യ മത്സരം. കേരള ടീമിന്റെ കാപ്റ്റനാണ് സഞ്ജു സാംസണ്‍. എലൈറ്റ് ഗ്രൂപ് ബിയിലാണ് കേരളം കളിക്കുന്നത്.

Keywords: News, Kerala, Kerala-News, Social-Media, Top-Headlines, Sports, Sanju Samson, Showcases, Football Skills, Viral Video, Playing, Cricketer, Social Media, Indian Wicketkeeper, Batter, Cricket, Football, Sanju Samson showcases football skills in viral video.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia