city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

R'Day Parade | റിപബ്ലിക് ദിനം: ഡെൽഹിയിലെ നാരീശക്തി പരേഡിൽ നാടിന് അഭിമാനമായി കാസർകോട്ടെ സാനിയ റോബിയും മേജർ കിരൺ മാത്യുവും

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡെൽഹി കർത്തവ്യ പഥിൽ നടന്ന നാരീ ശക്തി, പരേഡിൽ വെള്ളരിക്കുണ്ട് പുങ്ങംചാലിന് അഭിമാനമായി സാനിയ റോബിയും മേജർ കിരൺ മാത്യുവും. പരേഡിൽ സംഘങ്ങളെ നയിച്ച മലയാളി യുവതികളായ ഇവർ പുങ്ങംചാൽ എന്ന ഗ്രാമത്തെ രാജ്യത്തിന് തന്നെ അഭിമാനമാക്കി മാറ്റുകയായിരുന്നു.

R'Day Parade | റിപബ്ലിക് ദിനം: ഡെൽഹിയിലെ നാരീശക്തി പരേഡിൽ നാടിന് അഭിമാനമായി കാസർകോട്ടെ സാനിയ റോബിയും മേജർ കിരൺ മാത്യുവും

റിപബ്ലിക് ദിന പരേഡിൽ 1 കേരള ആർടിലറി ബാറ്ററി എൻസിസി യൂണിറ്റ് അംഗം കേഡറ്റ് സാനിയ റോബി, ഇൻഡ്യ എൻസിസി 'കർത്തവ്യപഥ്' കണ്ടിൻജൻ്റിൽ കേരള - ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് പങ്കെടുത്തത്. പുങ്ങംചാലിലെ തെക്കേവയലിൽ റോബി ജോർജ് - ഷിജി റോബി ദമ്പതികളുടെ മകളാണ്. ഇപ്പോൾ ന്യൂഡെൽഹിയിൽ പരിശീലനത്തിലുള്ള കേഡറ്റ് സാനിയ റോബി തലശേരി ബ്രണൻ കോളജ് രണ്ടാം വർഷ ബി എ പൊളിറ്റികൽ സയൻസ് വിദ്യാർഥിനിയാണ്. സഹോദരി: സ്റ്റെഫി റോബി.

നഴ്സിംഗ് സർവീസിന് ആദ്യമായി റിപബ്ലിക് പരേഡിന് അവസരം ലഭിച്ച കിരൺ മാത്യു വിമുക്ത ഭടൻ പുങ്ങംചലിലെ ഇലഞ്ഞി കുഴിയിൽ മാത്യു-അൽ ഫോൺസ ദമ്പതികളുടെ മകളാണ്. 2016 സെപ്റ്റംബറിലാണ് കിരൺ മാത്യു നാലുവർഷത്തെ കേഡറ്റ് പരിശീലനവും ബി എസ് സി നഴ്‌സിംഗും പൂർത്തിയാക്കി ഇൻഡ്യൻ ആർമിയിൽ ജോലി നേടിയത്.ജമ്മു , ല്കനൗ, കൊൽക്കത്ത എന്നീ സ്ഥലങ്ങളിൽ ആർമി ആശുപത്രികളിൽ സേവനം ചെയ്തിട്ടുണ്ട്. രശ്മി മാത്യു, റോഷ്ണി മാത്യു എന്നിവർ സഹോദരിമാരാണ്.

R'Day Parade | റിപബ്ലിക് ദിനം: ഡെൽഹിയിലെ നാരീശക്തി പരേഡിൽ നാടിന് അഭിമാനമായി കാസർകോട്ടെ സാനിയ റോബിയും മേജർ കിരൺ മാത്യുവും

Keywords: News, Malayalam News, Republic Day, Delhi, Vellarikundu, Pungamchal, Republic, Sania Robi and Major Kiran Mathew proud at Republic Day Parade
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia