സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി; നാട്ടുകാരില്‍ പ്രതിഷേധം, പോലീസെത്തി നീക്കം ചെയ്തു
Dec 19, 2018, 12:05 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.12.2018) സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ കാവിക്കൊടി കെട്ടിയത് പോലീസെത്തി നീക്കം ചെയ്തു. ജി വി എച്ച് എസ് എസ് മംഗല്‍പാടി ജനപ്രിയ സ്‌കൂള്‍ കെട്ടിടത്തിലാണ് ബുധനാഴ്ച രാവിലെ കാവിക്കൊടി കെട്ടിയതായി കണ്ടത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് കൊടി നീക്കം ചെയ്യുകയായിരുന്നു.
ചുമരില്‍ ബി ജെ പി, ബജ്റംഗ്ദള്‍, സംഘ്പരിവാര്‍ എന്നൊക്കെ എഴുതി വെച്ചതായും ആരോപണമുണ്ട്. എന്നാല്‍ ഇത് കണ്ടിട്ടില്ലെന്ന് എസ്.ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ കൊടി നാട്ടിയതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പുറത്തു നിന്നെത്തിയ ഒരു സംഘം ബി ജെ പി പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Protest, Top-Headlines, Sanghparivar Flag in School Building; Removed by Police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Protest, Top-Headlines, Sanghparivar Flag in School Building; Removed by Police
< !- START disable copy paste -->