city-gold-ad-for-blogger

Media meet | സമൂഹത്തിന് ദിശ കാണിച്ച മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന് എൻ അലി അബ്ദുല്ല; ശ്രദ്ധേയമായി മീഡിയ സംഗമം

കാസർകോട്: (KasaragodVartha) കേരളീയ സമൂഹത്തിന് ആത്മീയമായും വൈജ്ഞാനികമായും സാംസ്കാരികമായും ദിശ കാണിച്ച മഹൽ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന് ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല പറഞ്ഞു. ഈ മാസം 30ന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് പ്രസ് ക്ലബിൽ സംഘടിപ്പിച്ച മീഡിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

  
Media meet | സമൂഹത്തിന് ദിശ കാണിച്ച മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന് എൻ അലി അബ്ദുല്ല; ശ്രദ്ധേയമായി മീഡിയ സംഗമം



പ്രവാചക കാലത്ത് തന്നെ ഇസ്ലാമിന്റെ സന്ദേശം എത്തിയ നമ്മുടെ നാട് ഇസ്ലാമിക തനിമയുടെയും പൈതൃകത്തിന്റെയും ഇടമാണെങ്കിലും ഇന്ന് കാണുന്ന സംഘടനാ സംവിധാനത്തിനു തുടക്കമായത് 1926 ൽ രൂപീകൃതമായ സമസ്ത കേരള ജംയ്യതുൽ ഉലമയിലൂടെയാണ്. മുൻകാല മാതൃകകളെയെല്ലാം സ്വീകരിച്ച് കൊണ്ട് സമസ്തയും കീഴ്ഘടകങ്ങളും സമൂഹത്തെ മുന്നോട്ട് നയിച്ചപ്പോൾ അസൂയാവഹമായ മുന്നേറ്റം സാധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
Media meet | സമൂഹത്തിന് ദിശ കാണിച്ച മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയെന്ന് എൻ അലി അബ്ദുല്ല; ശ്രദ്ധേയമായി മീഡിയ സംഗമം



മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി മത സൗഹാർദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും വലിയ മാതൃക സൃഷ്ടിച്ചതിൽ സമസ്തക്കും കീഴ്ഘടകങ്ങൾക്കും വലിയ പങ്കുണ്ട്. നൂറ്റാണ്ടിന്റെ അനുഭവ വെളിച്ചത്തിൽ അടുത്ത ഒരു ശതകം സമൂഹം എന്താകണമെന്ന വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന സമ്മേളനമാണ് ഈ മാസം 30ന് കാസർകോട് നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക പ്രഖ്യാപനമെന്നും എൻ അലി അബ്ദുല്ല പറഞ്ഞു.


കേരള മുസ്ലിം ജമാഅത് ജില്ലാ ജെനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അധ്യക്ഷത വഹിച്ചു.

പ്രസ് ക്ലബ് സെക്രടറി പത്മേഷ്, ജോ സെക്രടറി ജി എൻ പ്രദീപ് സംസാരിച്ചു. സ്വാഗത സംഘം മീഡിയ സെൽ ചെയർമാൻ സി എൽ ഹമീദ് സ്വാഗതവും, കൺവീനർ അലി മൊഗ്രാൽ നന്ദിയും പറഞ്ഞു. സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, നാഷനൽ അബ്ദുല്ല, മുഹമ്മദ് കുഞ്ഞി ഉളുവാർ, ഹാഫിസ് എൻ കെ എം ബെളിഞ്ച, അബ്ദുല്ലത്വീഫ് പള്ളത്തടുക്ക, ഖലീൽ മാക്കോട് തുടങ്ങിയവർ സംബന്ധിച്ചു. വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരവധി മാധ്യമ പ്രവർത്തകർ സംബന്ധിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Samastha, Media, Malayalam News, Samastha organized Media meet

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia