city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി; സമസ്ത ഓണ്‍ലൈന്‍ മദ്രസ 15 ലക്ഷത്തോളം പേര്‍ വീക്ഷിച്ചു

ചേളാരി:  (www.kasargodvartha.com 01.06.2020) റമദാന്‍ അവധി കഴിഞ്ഞ് മദ്റസ അദ്യയന വര്‍ഷത്തിന് തുടക്കമായി. കോവിഡ്-19 ലോക്ക് ഡൗണ്‍ മൂലം പതിവുപോലെ മദ്രസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ മദ്രസ പഠനം ഏല്‍പ്പെടുത്തിയാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,004 അംഗീകൃത മദ്രസകളിലെ 12 ലക്ഷത്തോളം കുട്ടികള്‍ അക്ഷര ലോകത്തേക്ക് പ്രവേശിച്ചു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ലക്ഷത്തില്‍ പരം പഠിതാക്കള്‍ ഓണ്‍ലൈന്‍ ക്ലാസ് വീക്ഷിച്ചതായി യൂട്യൂബ് ചാനലിന്റെ ഔദ്യോഗിക കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സമസ്തയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനല്‍ മുഖേനെ യൂട്യൂബ്, ആപ്, വെബ് സൈറ്റ് എന്നിവയില്‍ ക്ലാസുകള്‍ ലഭ്യമായിരുന്നു. രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു ഔദ്യോഗിക പഠന സമയം. നിശ്ചിത സമയം പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും ആവര്‍ത്തിച്ചു കേള്‍ക്കേണ്ടവര്‍ക്കും ക്ലാസുകള്‍ യൂട്യൂബിലും ആപ്പിലും ലഭ്യമായത് ഏറെ അനുഗ്രഹമായി.
പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി; സമസ്ത ഓണ്‍ലൈന്‍ മദ്രസ 15 ലക്ഷത്തോളം പേര്‍ വീക്ഷിച്ചു

ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളിലെ മുഴുവന്‍ വിഷയങ്ങളിലും ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ രണ്ട് വിഷയങ്ങളിലും മറ്റു ക്ലാസുകളില്‍ ഒരു വിഷയവുമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍. സ്വന്തം ഭവനത്തില്‍ നിന്നുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. പഠന സമയത്ത് രക്ഷിതാക്കളുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് തുണയായി. മദ്രസ പിരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും പഠനം ഉറപ്പുവരുത്താന്‍ മദ്രസ കമ്മിറ്റി ഭാരവാഹികളും മുഅല്ലിംകളും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. പഠനം നീരീക്ഷിക്കാനും സംശയ നിവാരണം വരുത്താനും മുഅല്ലിംകള്‍ക്ക് രക്ഷിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പ് സഹായകമായി. സമസ്ത നിയോഗിച്ച മുഫത്തിശുമാര്‍ റെയ്ഞ്ച് തലത്തില്‍ മോണിറ്ററിംഗ് നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പഠനം കൂടുതല്‍ കാര്യക്ഷമമാവാന്‍ സഹായിച്ചു.

മദ്റസ അദ്ധ്യയന വര്‍ഷവും സ്‌കൂള്‍ അദ്ധ്യയന വര്‍ഷവും ഒന്നിച്ചുവന്ന ദിവസം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു അധ്യയന വര്‍ഷാരംഭത്തിന്. കോവിഡ് -19 ലോക്ക് ഡണ്‍ മൂലം മൂന്ന് മാസത്തോളമായി വിദ്യാലയത്തില്‍ പോയി പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്ന് മുതലുള്ള മദ്രസ-സ്‌കൂള്‍ ഓണ്‍ലൈന്‍ പഠനം അനുഗ്രഹമായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനി മുതല്‍ 'ദര്‍ശന' ടിവി വഴിയും ലഭ്യമാവും. ലക്ഷദ്വീപ് ഉള്‍പ്പെടെ നെറ്റ് സര്‍വ്വീസ് ലഭ്യമാവാത്ത സ്ഥലങ്ങളിലെ കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മദ്രസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.


Keywords:  Malappuram, News, Kerala, Samastha, Madrasa, COVID-19, Top-Headlines, Study class, Samastha Online classes started

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia