city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | സമസ്ത ആശയ വിശദീകരണ സമ്മേളനം ജനുവരി 12ന് ചെർക്കളയിൽ; സന്ദേശയാത്ര വെള്ളിയാഴ്ച കള്ളാറിൽ തുടക്കം

കാസർകോട്: (KasargodVartha) സമസ്ത കേരള ജംഇയ്യതുൽ ഉലമ 2026 ൽ ആഘോഷിക്കുന്ന നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സമസ്ത മദ്രസ മാനജ്മെൻറ് അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റിയുടെ നേതൃത്വത്തിൽ 2024 ജനുവരി 12ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചെർക്കളയിൽ നൂറാം വാർഷിക ആശയ വിശദീകരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Conference | സമസ്ത ആശയ വിശദീകരണ സമ്മേളനം ജനുവരി 12ന് ചെർക്കളയിൽ; സന്ദേശയാത്ര വെള്ളിയാഴ്ച  കള്ളാറിൽ തുടക്കം

ഇതിന്റെ ഭാഗമായി ജില്ലാ പ്രസിഡണ്ട് സയ്യിദ് എം എസ് തങ്ങൾ മദനി ഓലമുണ്ട നായകനും സിഎം അബ്ദുൽ ഖാദർ ഹാജി ചെർക്കള ഉപനായകനും റശീദ് ബെളിഞ്ചം ഡയറക്ടറും മൊയ്തു മൗലവി ചെർക്കള കോഡിനേറ്ററുമായ സമസ്ത സന്ദേശയാത്ര ജനുവരി അഞ്ച് മുതൽ 10 വരെ ജില്ലയിലെ 39 റേൻജുകളിൽ പര്യടനം നടത്തും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കള്ളാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര പരപ്പ, പെരുമ്പട്ട റേൻജുകളിൽ പര്യടനം നടത്തി സമാപിക്കും.
 
Conference | സമസ്ത ആശയ വിശദീകരണ സമ്മേളനം ജനുവരി 12ന് ചെർക്കളയിൽ; സന്ദേശയാത്ര വെള്ളിയാഴ്ച  കള്ളാറിൽ തുടക്കം

ആറിന് ശനിയാഴ്ച രാവിലെ തൃക്കരിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഒമ്പത് റേൻജുകളിൽ പര്യടനം നടത്തി പള്ളിക്കരയിലും എട്ടിന് തിങ്കളാഴ്ച ബേക്കൽ റേൻജിൽ നിന്ന് ആരംഭിച്ച് പുത്തിഗെയിലും ഒമ്പതിന് ചെർക്കളയിൽ നിന്ന് ആരംഭിച്ച് തളങ്കരയിലും പത്തിന് ആരിക്കാടിയിൽ നിന്ന് ആരംഭിച്ച് ഉപ്പളയിലും സമാപിക്കും. നൂറാം വാർഷിക സന്ദേശം വിളിച്ചോതുന്ന നൂറു വാഹനങ്ങൾ യാത്രയിൽ മുഴുവൻ സമയവും അനുഗമിക്കും. സമ്മേളനത്തിന്റെ ഭാഗമായി റേൻജ് കമിറ്റികളുടെ നേതൃത്വത്തിൽ മഹല്ല്, മദ്രസ പര്യടനങ്ങൾ നടന്നുവരുന്നു.



വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് എം എസ് തങ്ങൾ മദനി ഓലമുണ്ട, ജെനറൽ സെക്രടറി റശീദ് ബെളിഞ്ചം, ജില്ലാ വർകിംഗ് പ്രസിഡണ്ട് കെ ബി കുട്ടി ഹാജി കാഞ്ഞങ്ങാട്, വർകിംഗ് സെക്രടറി മൊയ്തീൻ മാസ്റ്റർ കമ്പല്ലൂർ, സ്വാഗതസംഘം വർകിംഗ് കൺവീനർ മൊയ്തു മൗലവി ചെർക്കള, ഗോവ അബ്ദുല്ല ഹാജി, സി എച് മുഹമ്മദ് ഹാജി വടക്കേക്കര, ടൈഗർ സമീര്‍ ബേക്കൽ, മയൂര അബ്ദുല്ല ഹാജി, കെ കെ അബ്ദുല്ല ഹാജി സംബന്ധിച്ചു.

Keywords: News, Malayalam, Kasaragod, Kerala, Samstha, conference, January, Cherkala, Samastha Conference on January 12 at Cherkala
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia