Samastha | സമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളനം: പതാക വാഹകജാഥ തളങ്കര മാലിക് ദീനാറിൽ നിന്ന് പുറപ്പെട്ടു
Jan 25, 2024, 15:28 IST
കാസർകോട്: (KasargodVartha) ബെംഗ്ളൂറിൽ ജനുവരി 28ന് നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക ഉദ്ഘാടനം സമ്മേളനത്തിന്റെ ഭാഗമായി നഗരിയിൽ ഉയർത്താനുള്ള പതാക വാഹകജാഥ തളങ്കര മാലിക് ദീനാർ മഖാം സിയാറതോടുകൂടി ആരംഭിച്ചു. മഖാം സിയാറതിന് സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷൻ യു എം അബ്ദുർ റഹ്‌മാൻ മൗലവി, സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ദുല്ല ഫൈസി കൊടക്, തോടാർ ഉസ്മാൻ ഫൈസി എന്നിവർ നേതൃത്വം നൽകി.
Keywords: News, Malayalam News, Kasaragod, Samastha, Thalangara, Banglure, Karnadaka, Samstha, Samastha 100th Anniversary Inauguration: Flag-bearer procession begins from Thalangara Malik Dinar
< !- START disable copy paste -->
സുന്നി യുവജന സംഘം സംസ്ഥാന ജെനറൽ സെക്രടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജാഥ നായകൻ സമസ്ത കേന്ദ്ര മുശാവറാംഗം ബി കെ അബ്ദുൽ ഖാദർ അൽ ഖാസിമി ഏറ്റുവാങ്ങി. സമസ്ത ജില്ലാ വർകിംഗ് സെക്രടറി ചെങ്കള അബ്ദുല്ല ഫൈസി, ട്രഷറർ കെ ടി അബ്ദുല്ല ഫൈസി പടന്ന, ജംഇയ്യതുൽ ഖുതുബ ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് ബാഖവി തളങ്കര, മജ്ലിസുന്നൂർ ജില്ലാ അമീർ സയ്യിദ് ഹാദി തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ജനുവരി 28ന് ബെംഗ്ളൂറിൽ പാലസ് മൈതാനത്ത് വെച്ചാണ് സമ്മേളനം നടക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് മജസ്റ്റിക് തവക്കൽ മസ്താൻ ദർഗ സിയാറതിന് ശേഷം 10 മണിക്ക് പാലസ് മൈതാനത്ത് പതാക ഉയർത്തും. വൈകുന്നേരം അഞ്ചുമണിക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘടനം നിർവഹിക്കും സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷത വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യാതിഥി ആയിരിക്കും.