Samastha | സമസ്‌ത നൂറാം വാർഷിക പ്രഖ്യാന സമ്മേളനം 30ന്; ചട്ടഞ്ചാൽ മാലിക് ദീനാർ നഗരി ഒരുങ്ങി; വെള്ളിയാഴ്ച പതാക ഉയരും; ഫ്‌ളാഗ് മാർച് തളങ്കരയിൽ നിന്ന്
Dec 27, 2023, 14:58 IST
കസർകോട്: (KasargodVartha) സമസ്‌ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം ഡിസംബർ 30ന് ശനിയാഴ്‌ച വൈകീട്ട് നാലിന് ചട്ടഞ്ചാലിൽ സജ്ജമാക്കിയ മാലിക് ദീനാർ നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് മണിക്കൂർ നീണ്ടുനിൽക്കുന്ന മഹാ സമ്മേളനത്തിൽ സമസ്‌തയുടെ നാൽപത് കേന്ദ്ര മുശവറാംഗങ്ങൾക്ക് പുറമെ പ്രമുഖർ സംബന്ധിക്കും. പ്രഭാഷണങ്ങളും പ്രബബന്ധ അവതരണങ്ങളും കർമ പദ്ധതി പ്രഖ്യാപനവും നടക്കും.
സംസ്ഥാന തലത്തിൽ തിരഞ്ഞെടുത്ത പതിനായിരം പ്രതിനിധികളടക്കം അര ലക്ഷംപേർ സമ്മേളനത്തിനെത്തും എട്ട് ഏകർ വിസ്‌തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് നഗരി സജ്ജമാക്കിയിട്ടുള്ളത്. ബുക് ഫയർ, എക്‌സിബിഷൻ, മെഡികൽ തുടങ്ങിയ പവലിയനുകൾ നഗരിയിൽ ഒരുക്കിയിട്ടുണ്ട്. മാലിക് ദീനാർ പഴയ ജുമുഅത് പള്ളിയുടെ മാതൃകയിലാണ് പ്രധാന പ്രവേശന കവാടം.
വിദ്യാഭ്യാസ തൊഴിൽ നൈപുണി വികസന മേഖലകളിൽ ഗുണ നിലവാരവും സ്വയം പര്യാപ്തതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിവിധ പദ്ധതികൾക്ക് നൂറാം വാർഷികാഘോഷ ഭാഗമായി തുടക്കം കുറിക്കും. 20ന് വ്യാഴാഴ്ച രാവിലെ 9.30ന് എട്ടിക്കുളം താജുൽ ഉലമ മഖാമിൽ നിന്ന് ധ്വജയാനവും ഉള്ളാൾ ദർഗാ ശരീഫിൽ നിന്ന് കൊടിമര ജാഥയും പുറപ്പെടും. അന്ന് രാത്രി നഗരിയിൽ റാശിദ് ബുഖാരിയുടെ പ്രഭാഷണം നടക്കും.
29ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തളങ്കര മാലിക് ദീനാറിൽ നിന്ന് ഫ്‌ലാഗ് മാർച് നടക്കും. 1963 ഡിസംബർ 29ന് തളങ്കരയിൽ നടന്ന സമസ്‌ത സമ്മേളനത്തിലാണ് സമസ്‌തയുടെ പതാക അംഗീകരിച്ചത്. പതാകക്ക് 60 വർഷം തികയുന്ന വേളയിൽ 100 വീതം പണ്ഡിതരും യുവജനങ്ങളും വിദ്യാർഥികളും തളങ്കരയിൽ നിന്നും ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിലേക്ക് നടത്തുന്ന പതാക ജാഥ അവിസ്‌മരണീയ അനുഭവമാകും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് നഗരിയിൽ പതാക ഉയരും. സമസ്‌ത സ്ഥാപക പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളുടെയും മുൻകാല സാരഥികളുടെയും മഖ്ബറകളിലൂടെ കൊണ്ടുവന്ന പതാകയാണ് സഅദിയ്യയിൽ നൂറുൽ ഉലമ എംഎ അബ്ദുൽ ഖാദർ മുസ്ലിയാരുടെ സവിധത്തിൽ നിന്നും ജാഥയായി നഗരിയിലെത്തിച്ച് ഉയർത്തുന്നത്.
അന്ന് വൈകിട്ട് 4.15ന് സാംസ്കാരിക സമ്മേളനം സമസ്‌ത കേന്ദ്ര മുശവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ കർണാടക സ്‌പീകർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന ജെനറൽ സെക്രടറി ഡോ. അബ്ദുൽ ഹകീം അസ്‌ഹരി വിഷയം അവതരിപ്പിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, എ കെ എം അശ്റഫ്, എം രാജഗോപാലൻ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡൻ്റ് ശാനവാസ് പാദൂർ സംസാരിക്കും.
എൻ എ അബൂബകർ ഹാജി, യഹ്‌യ തളങ്കര, മൊയ്‌തീൻകുട്ടി ഹാജി ചട്ടഞ്ചാൽ, കൊവ്വൽ ആമുഹാജി, അബ്ദുൽ കരീം സിറ്റിഗോൾഡ്, അശ്രഫ് അച്ചു നായ്മാർമൂല, ക്യാപ്റ്റൽ ശരീഫ് കല്ലട, അബൂബകർ ഹാജി തായൽ, സി എൽ ഹമീദ്, മുഈനുദ്ദീൻ കെ കെ പുറം, നിസാർ പാദൂർ, മൻസൂർ ഗുരുക്കൾ, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, പി ബി തൗസീഫ്, അബ്ദുൽ ഖാദിർ ഹാജി മുല്ലച്ചേരി, ടി എ ശാഫി, ബാവിക്കര അബ്ദുൽ ഖാദിർ ഹാജി, ലത്വീഫ് ഹാജി ബാഡൂർ, ഇബ്രാഹിം പുത്തിരി തുടങ്ങിയവർ സംബന്ധിക്കും.
അന്ന് രാത്രി നഗരിയിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി പ്രസംഗിക്കും. സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽ ലും. 30ന് ശനിയാഴ്‌ച വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനം രാത്രി 10ന് സമാപിക്കും. പ്രഖ്യാപന സമ്മേളന മുന്നോടിയായി കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ചെയർമാനായ 101 അംഗ സ്വാഗത സംഘത്തിനു കീഴിൽ കാസർകോട് ജില്ലയിൽ കഴിഞ്ഞ ഒന്നര മാസം 30 ലേറെ ബഹുമുഖ കർമപദ്ധതികളാണ് നടപ്പിലാക്കിയത്.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം ജെനറൽ കൺവീനർ മുഹമ്മദലി സഖാഫി ത്യക്കരിപ്പൂർ, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, അബ്ദുർ റഹ്‌മാൻ അസ്ഹരി എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, Media Conference, Samastha, Malayalam News, Anniversary, Announcement, Samastha 100th anniversary announcement Conference on 30th December.
< !- START disable copy paste -->