city-gold-ad-for-blogger
Aster MIMS 10/10/2023

Protest | പോത്താംകണ്ടം അരിയിട്ട പാറയിൽ ആരംഭിക്കുന്ന മാലിന്യപ്ലാന്റ് പദ്ധതി സർകാർ പിൻവലിക്കണമെന്ന് സാധുജന പരിഷത്; വിലേജ് ഓഫീസ് മാർച് നവംബർ 13ന്

കാസർകോട്: (KasargodVartha) പോത്താംകണ്ടം അരിയിട്ട പാറയിൽ ആരംഭിക്കാൻ പോകുന്ന മാലിന്യപ്ലാന്റ് പദ്ധതി സർകാർ പിൻവലിക്കണമെന്നും എൻഡോസൾഫാൻ ദുരിതം വിട്ടുമാറാത്ത ജനതയോട് ക്രൂരത കാണിക്കരുതെന്നും സാധുജന പരിഷത് ജില്ലാ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്കുള്ള ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 13ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് വിലേജ് ഓഫീസ് മാർചും സംഘടിപ്പിക്കും.

Protest | പോത്താംകണ്ടം അരിയിട്ട പാറയിൽ ആരംഭിക്കുന്ന മാലിന്യപ്ലാന്റ് പദ്ധതി സർകാർ പിൻവലിക്കണമെന്ന് സാധുജന പരിഷത്; വിലേജ് ഓഫീസ് മാർച് നവംബർ 13ന്

ആദിവാസി ജനതയുടെ ആവാസ വ്യവസ്ഥ തകർക്കുന്നതും കുടിവെള്ളത്തിന് ആശ്രയിക്കുന്ന തോടും പുണ്യ പുരാതനമായി ആരാധിച്ചുവരുന്ന കാവുകൾക്കും മുത്തുപ്പാറ മഖാം ആരാധനാലയത്തിനും നാശം വരുത്തുന്നതുമാണ് പദ്ധതിയെന്ന് ഭാരവാഹികൾ ആരോപിച്ചു. സിആർപിഎഫ് തുടങ്ങിയ ഉദ്യോഗസ്ഥരും ഇവിടെയുള്ള കുടിവെള്ളമാണ് ആശ്രയിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.



വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് അനീഷ് പയ്യന്നൂർ, വൈസ് പ്രസിഡണ്ട് ശ്രീനിവാസൻ, ജെനറൽ സെക്രടറി രാഘവൻ, പള്ളിയത്ത് പത്മനാഭൻ, പ്രണവ്, സരീഷ് എം എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Pothamkandam, Waste Plant, Protest, Village Office, March, Drinking Water, CRPF, Press Conference, Sadhujana Parishad wants govt to withdraw waste plant project.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL