ദുരൂഹ സാഹചര്യത്തില്‍ മുഖംമൂടിസംഘം അക്രമിച്ച കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ 15.6 ലക്ഷം രൂപ കണ്ടെത്തി; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു; അത്യന്തം നാടകീയ സംഭവത്തിന് പിന്നില്‍ ആര്?
ചന്തേര: (www.kasargodvartha.com 13.11.2020) പിലിക്കോട് മട്ടലായി കുന്നിന് സമീപം വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ട കാറില്‍ ഒളിപ്പിച്ച നിലയില്‍ 15.6 ലക്ഷം രൂപ കണ്ടെത്തി.
കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 58 എബി 4324 നമ്പര്‍ ടൊയോട്ട കാര്‍ മട്ടലായി കുന്നിന്‍ മുകളില്‍ വ്യാഴാഴ്ച രാത്രിയാണ് അജ്ഞാതസംഘം തടഞ്ഞ് അക്രമിച്ചത്.
മാരകായുധം കൊണ്ടുള്ള അക്രമത്തിനിടെ ഡ്രൈവര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
അക്രമികളെ പിടികൂടാനായില്ല. കാര്‍ ചന്തേര സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെ സീറ്റിനടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ പണം കണ്ടെത്തിയത്.
കാറിന്റെ ഒരു വശത്തെ ചില്ല് അക്രമത്തില്‍ തകര്‍ന്നിരുന്നു. പിടികൂടിയ പണം പോലീസ് പരിശോധിച്ചു വരികയാണ്.
കുഴല്‍പ്പണ ഇടപാടുകാര്‍ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.
തലശ്ശേരി സ്വദേശിയും മൊകേരിയില്‍ വാടക വീട്ടില്‍ താമസക്കാരനുമായ തടിയന്റെവിടെ നൗഷാദ് ആണ് ആക്രമിക്കപ്പെട്ട കാറില്‍ ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ ഇനിയും പോലീസിനെ സമീപിച്ചിട്ടില്ല.
മുഖംമൂടി ധരിച്ച അഞ്ചംഗസംഘമാണ് അക്രമം നടത്തിയത്. കാര്‍ തകര്‍ക്കപ്പെടുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ അക്രമിസംഘം കടന്നുകളയുകയായിരുന്നു.
കാര്‍ ഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നിരിക്കാം സംഗത്തിന്റെ ഉദ്ദേശ്യമെന്നാണ് സംശയം. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kasaragod, Kanhangad, Chandera, Car, Driver, Escaped, Mask, Attack, Rs 15.6 lakh was found hidden in the secret compartment of a car attacked by a group of masked men under mysterious circumstances
< !- START disable copy paste -->