city-gold-ad-for-blogger
Aster MIMS 10/10/2023

RRB Recruitment | ഉദ്യോഗാർഥികൾക്ക് ബംപർ അവസരം! റെയിൽവേയിൽ 9000 ഒഴിവുകൾ; യോഗ്യത, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

ന്യൂഡെൽഹി: (KasargodVartha) ഉദ്യോഗാർഥികൾക്ക് റെയിൽവേയിൽ ബംപർ അവസരം. റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) ടെക്‌നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റിന് റെയിൽവേ ഒരുങ്ങുന്നു. 9000 ഒഴിവുകളിലേക്കാണ് നിയമനം. റിപ്പോർട്ടുകൾ പ്രകാരം, ഓൺലൈൻ അപേക്ഷാ പ്രക്രിയ 2024 മാർച്ച് ഒമ്പതിന് ആരംഭിക്കും. ഏപ്രിൽ എട്ട് വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RRB Recruitment | ഉദ്യോഗാർഥികൾക്ക് ബംപർ അവസരം! റെയിൽവേയിൽ 9000 ഒഴിവുകൾ; യോഗ്യത, ശമ്പളം, എങ്ങനെ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം

തീയതികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ഔദ്യോഗിക വിശദമായ അറിയിപ്പ് പുറത്തുവരും. വിജ്ഞാപനം ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും തൊഴിൽ ദിനപത്രത്തിലും പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് എല്ലാ വിശദാംശങ്ങളും പരിശോധിക്കാൻ കഴിയും.

ഒഴിവുകൾ (പ്രതീക്ഷിക്കുന്നത്)

ടെക്നീഷ്യൻ ഗ്രേഡ് 3 - 7900

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ - 1100

ആകെ - 9000

ടെക്നീഷ്യൻ ശമ്പളം

ടെക്‌നീഷ്യൻ തസ്തികകൾക്ക് കഴിവുകളും ഉത്തരവാദിത്തങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്ത ശമ്പള സ്കെയിലാണുള്ളത്. പ്രതീക്ഷിക്കുന്ന ശമ്പളം ഇങ്ങനെയാണ്.

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ - ശമ്പള സ്കെയിൽ 5 പ്രകാരം 29200 രൂപ.

ടെക്നീഷ്യൻ ഗ്രേഡ് 3 - ശമ്പള സ്കെയിൽ 2 പ്രകാരം 19900.

യോഗ്യത

വിദ്യാഭ്യാസ യോഗ്യത: നിർദിഷ്ട ടെക്നീഷ്യൻ തസ്തികയെ ആശ്രയിച്ച് യോഗ്യത വ്യത്യാസപ്പെടുന്നു. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള മെട്രിക്കുലേഷൻ (ക്ലാസ് 10) മുതൽ എൻജിനീയറിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം വരെയാകാം.

പ്രായപരിധി:

ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നൽ - 18 മുതൽ 36 വയസ് വരെ

ടെക്നീഷ്യൻ ഗ്രേഡ് 3 - 18 മുതൽ 33 വയസ് വരെ

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാനാവും.

• ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)recruitmentrrb(dot)in സന്ദർശിക്കുക

• ഓൺലൈൻ ആപ്ലിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

• ആദ്യമായി അപേക്ഷിക്കുകയാണെങ്കിൽ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ പുതിയ അക്കൗണ്ട് സൃഷ്‌ടിക്കുക.

• രജിസ്ട്രേഷന് ശേഷം നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ കൃത്യമായ വിശദാംശങ്ങൾ സഹിതം അപേക്ഷാ ഫോം ശ്രദ്ധാപൂർവം പൂരിപ്പിക്കുക.

• സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ മുതലായ ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക

• ലഭ്യമായ ഓൺലൈൻ പേയ്‌മെൻ്റ് ഓപ്‌ഷനുകൾ വഴി അപേക്ഷാ ഫീസ് അടയ്ക്കുക.

• നൽകിയ എല്ലാ വിവരങ്ങളും അപ്‌ലോഡ് ചെയ്‌ത രേഖകളും സൂക്ഷ്മമായി പരിശോധിച്ച് സമർപ്പിക്കുക. ഭാവിയിലെ ഉപയോഗത്തിനായി പ്രിൻ്റ് ഔട്ട് എടുത്ത് വെക്കുക.

അപേക്ഷ ഫീസ്

• എസ്‌സി / എസ്‌ടി / വിമുക്തഭടൻ / പിഡബ്ല്യുഡി / വനിത / ട്രാൻസ്‌ജെൻഡർ / ന്യൂനപക്ഷ / സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് - 250 രൂപ

• മറ്റുള്ളവർക്ക് - 500 രൂപ

Also Read:

Dubai Jobs | ദുബൈയിൽ എളുപ്പത്തിൽ സർക്കാർ ജോലി നേടാം! ഇത്രമാത്രം ചെയ്‌താൽ മതി; ഒഴിവുകൾ നിങ്ങളെ തേടിയെത്തും; ഗവണ്മെന്റ് പോർട്ടൽ തന്നെ പ്രവർത്തിക്കുന്നു

Keywords: News, National, Railway, Recruitment, Apply, Fees, Job, RRB Technician Notification 2024: Check Salary, 9000 Vacancies Notified.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL