city-gold-ad-for-blogger

'അവൻ ഞങ്ങളുടെ മാലാഖയായിരുന്നു, അവനെ എന്നെന്നും സ്നേഹിക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാതശിശു മരിച്ചു; കണ്ണീരണിഞ്ഞ കുറിപ്പുമായി താരം

ലിസ്ബൻ: (www.kasargodvartha.com) സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാതശിശു മരിച്ചു. ഇരട്ടക്കുട്ടികളിലെ ആൺകുട്ടിയാണ് മരിച്ചത്. നവജാത മകൾ സുരക്ഷിതയാണ്. ട്വിറ്ററിലൂടെയാണ് റൊണാൾഡോ ഇക്കാര്യം അറിയിച്ചത്. 'ഞങ്ങളുടെ നവജാത മകൻ മരിച്ചുവെന്ന് വളരെ സങ്കടത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കളുടെയും ഏറ്റവും വലിയ സങ്കടമാണിത്. ഞങ്ങളുടെ പെൺകുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം കുറച്ച് പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കരുത്ത് നൽകുന്നത്. ഞങ്ങളെ പിന്തുണച്ച എല്ലാ ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഞങ്ങൾ നന്ദി പറയുന്നു', ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സന്ദേശത്തിൽ കുറിച്ചു.
  
'അവൻ ഞങ്ങളുടെ മാലാഖയായിരുന്നു, അവനെ എന്നെന്നും സ്നേഹിക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നവജാതശിശു മരിച്ചു; കണ്ണീരണിഞ്ഞ കുറിപ്പുമായി താരം

ഈ സംഭവത്തിൽ പൂർണമായും നിരാശരാണെന്നും സ്വകാര്യത ആവശ്യപ്പെടുന്നുവെന്നും റൊണാൾഡോ എഴുതി. 'ഞങ്ങളുടെ മകൻ ഞങ്ങളുടെ മാലാഖയായിരുന്നു, ഞങ്ങൾ അവനെ എപ്പോഴും സ്നേഹിക്കും', താരം പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിനയും ഒക്ടോബറിൽ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളാകാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിൽ നിന്നുള്ള ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. ഇതിലെ ആൺകുട്ടിയാണ് മരിച്ചത്. റൊണാൾഡോയ്ക്ക് മുമ്പ് നാല് കുട്ടികൾ കൂടിയുണ്ട്. 2010-ൽ ജനിച്ച ക്രിസ്റ്റ്യാനോ ജൂനിയർ, 2017 ജൂണിൽ ജനിച്ച ഇവാ, മറ്റെയോ എന്നീ ഇരട്ടകൾ, 2017-ൽ ജനിച്ച അലാന മാർടിന എന്നിവരാണവർ.


Keywords: International, News, Footballer, Death, Social-Media, Top-Headlines, Comments, Portugal, Lisbon, Cristiano Ronaldo, Twitter, Social Media Post, Ronaldo announces death of newborn son.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia