Robbery | മലഞ്ചരക്ക് കടയിൽ നിന്ന് 3 ലക്ഷം രൂപയുടെ കവർച: വിരലടയാളവും സിസിടിവി ദൃശ്യങ്ങളും തുമ്പായപ്പോൾ കാസർകോട് സ്വദേശികൾ കുടുങ്ങി; മുഖ്യസൂത്രധാരന്‍ ഇപ്പോഴും ഒളിവിലെന്ന് പൊലീസ്
Jun 4, 2023, 11:09 IST
പയ്യന്നൂർ: (www.kasargodvartha.com) ടൗണിൽ ടാക്സി സ്റ്റാൻഡിന് സമീപത്തെ അൽ അമീൻ ട്രേഡേഴ്സ് മലഞ്ചരക്ക് കടയിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സാധനങ്ങൾ കവർച ചെയ്ത കേസിൽ കാസർകോട് സ്വദേശികൾ പിടിയിലായത് ശാസ്ത്രീയമായ അന്വേഷണത്തിന് ഒടുവിൽ. കവർച നടത്തിയ സാധനങ്ങൾ കടത്തിക്കൊണ്ട് പോകുവാൻ ഉപയോഗിച്ച ഗുഡ്സ് ഓടോറിക്ഷ കരിവെള്ളൂരിൽ ഉപേക്ഷിച്ച നിലയിൽ നേരത്തെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എ വിനോദ് (41), ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖില്‍ (36) എന്നിവരെയാണ് പയ്യന്നൂര്‍ എസ്ഐ എംവി ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. അഖിലിനെ തളിപ്പറമ്പില്‍ നിന്നും വിനോദിനെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് കാറമേല്‍ സ്വദേശിയായ എം അമീറലിയുടെ ഉടമസ്ഥതയിലുള്ള അൽ അമീൻ ട്രേഡേഴ്സ് സ്ഥാപനത്തിൽ മോഷണം നടന്നത്.
കടയുടെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ലു ഇളക്കിമാറ്റി വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് പ്രതികള്‍ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചത്. ഇവിടെ നിന്നും ഒന്നരക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടയ്ക്ക, ചാക്കുകളില്‍ നിറച്ചുവെച്ച കൊപ്രശേഖരം, അഞ്ച് ബോക്‌സ് വെളിച്ചെണ്ണ തുടങ്ങി മൂന്നുലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ ഓടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കവര്‍ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്‍ ഒളിവിലാണെന്ന് പൊലീസ് വെളിപ്പെടുത്തി.
ദേശീയപാതയിൽ പയ്യന്നൂർ മുതൽ കരിവെള്ളൂർ വരെയുള്ള നിരീക്ഷണ കാമറകൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. അറസ്റ്റിലായ യുവാക്കളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സിസിടിവി ദൃശ്യങ്ങളും, പൊലീസ് കസ്റ്റഡിയിലുള്ള ഗുഡ്സ് ഓടോറിക്ഷ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി കവർചക്കാരുടെ വിരലടയാളങ്ങൾ ശേഖരിച്ചതും അന്വേഷണത്തിന് സഹായകരമായി. ദേശീയപാതയിൽ പയ്യന്നൂർ മുതൽ കരിവെള്ളൂർ വരെയുള്ള നിരീക്ഷണ കാമറകൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.
ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എ വിനോദ് (41), ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ അഖില്‍ (36) എന്നിവരെയാണ് പയ്യന്നൂര്‍ എസ്ഐ എംവി ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്. അഖിലിനെ തളിപ്പറമ്പില്‍ നിന്നും വിനോദിനെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നാണ് കാറമേല്‍ സ്വദേശിയായ എം അമീറലിയുടെ ഉടമസ്ഥതയിലുള്ള അൽ അമീൻ ട്രേഡേഴ്സ് സ്ഥാപനത്തിൽ മോഷണം നടന്നത്.
കടയുടെ പിന്‍വശത്തെ ചുമര്‍ തുരന്ന് കല്ലു ഇളക്കിമാറ്റി വാതില്‍ തകര്‍ത്ത് അകത്തു കയറിയാണ് പ്രതികള്‍ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ചത്. ഇവിടെ നിന്നും ഒന്നരക്വിന്റല്‍ കുരുമുളക്, നാല് ക്വിന്റല്‍ അടയ്ക്ക, ചാക്കുകളില്‍ നിറച്ചുവെച്ച കൊപ്രശേഖരം, അഞ്ച് ബോക്‌സ് വെളിച്ചെണ്ണ തുടങ്ങി മൂന്നുലക്ഷം രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ ഓടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കവര്‍ച ആസൂത്രണം ചെയ്ത മുഖ്യസൂത്രധാരന്‍ ഒളിവിലാണെന്ന് പൊലീസ് വെളിപ്പെടുത്തി.
ദേശീയപാതയിൽ പയ്യന്നൂർ മുതൽ കരിവെള്ളൂർ വരെയുള്ള നിരീക്ഷണ കാമറകൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. അറസ്റ്റിലായ യുവാക്കളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Robbery, Payyanur, Chandera, Cheemeni, Malayalam News, Kannur, Police, Arrest, Crime, Court, Remand, Robbery: Kasaragod natives caught after one and a half months.