സൂപര്‍ മാര്‍കറ്റ് കുത്തിത്തുറന്ന് 40,000 രൂപ കവര്‍ന്നു
Oct 25, 2020, 15:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.10.2020) സൂപര്‍ മാര്‍കറ്റ് കുത്തിതുറന്ന് 40,000 രൂപ കവര്‍ന്നു. പള്ളിക്കരയിലെ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ചിത്താരി വാണിയമ്പാറയിലെ ഡെയ്‌ലി ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റിലാണ് കവര്‍ച്ച നടന്നത്.
കടയുടെ ഷട്ടര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഒരു പൂട്ട് മുറിച്ചുമാറ്റിയ നിലയിലും, മറ്റൊരു പൂട്ട് തകര്‍ത്ത നിലയിലുമായിരുന്നു. കടയില്‍ സി സി ടി വി ഉണ്ടെങ്കിലും ഇതിന്റെ വയറുകള്‍ മുറിച്ചുമാറ്റിയ നിലയിലാണ്. മോഷ്ടാക്കളുടെ ചിത്രം ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചു വരുന്നു. പോലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി.
ശാസ്ത്രീയമായ രീതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.
Keywords: Kerala, News, Kasaragod, Kanhangad, Robbery, Shop, Top-Headlines, Police, Investigation, Robbery in the supermarket; Rs 40,000 stolen.
< !- START disable copy paste -->







