ലോക് ഡൗണിനിടെ നഗരത്തിലെ ആക്രിക്കടയിൽ മോഷണം; മൂന്ന് ലക്ഷം രൂപയുടെ നഷ്ടം
May 20, 2021, 18:18 IST
കാസർകോട്: (www.kasargodvartha.com 20.05.2021) നഗരത്തിൽ ആക്രിക്കടയിൽ കവർച. പുതിയ ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയ്ക്കക്കരികിൽ പ്രവർത്തിക്കുന്ന മൊഗ്രാൽ സ്വദേശി സിദ്ദീഖിന്റെ കടയിലാണ് മോഷണം നടന്നത്. അലുമിനിയം, ചെമ്പ്, പിത്തള, ബാറ്ററി തുടങ്ങിയ നിരവധി സാധനങ്ങൾ നഷ്ടപ്പെട്ടു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ലോക് ഡൌൺ മൂലം കട തുറക്കാറില്ലെങ്കിലും ദിവസേന വന്ന് സിദ്ദീഖ് പരിശോധിക്കാറുണ്ടായിരുന്നു. വ്യാഴാഴ്ച കടയിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. ഷടർ കുത്തിത്തുറന്ന നിലയിലായിരുന്നു. ഷടർ ഉയർത്തുന്ന സ്ഥലത്ത് കടലാസ് പതിപ്പിച്ചിരുന്നു. വിരലടയാളം പതിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നു. കവർച ചെയ്ത സാധനങ്ങൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയതായി കരുതുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്‌തു.
നഗരത്തിലെ ആക്രി കച്ചവട സ്ഥാപനങ്ങളിൽ മോഷണവും കവർചയും വർധിക്കുമ്പോഴും പൊലീസിന് തുമ്പുണ്ടാക്കുവാൻ സാധിക്കുന്നില്ലെന്ന് ഇന്ഡിപെന്ഡന്റ്സ് സ്ക്രാപ് മർചെൻറ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഇബ്രാഹിം ചെമനാട് കുറ്റപ്പെടുത്തി.
Keywords: Kasaragod, Kerala, News, Robbery, Busstand, Registration, Police, President, Chemnad, Top-Headlines, Robbery during lockdown; Loss of Rs 3 lakh.
< !- START disable copy paste -->