പൂട്ടിയിട്ട ഹോട്ടലില്‍ നിന്ന് രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയതായി പരാതി; വാടക പിരിവുകാരനെതിരെ അന്വേഷണം
Oct 1, 2018, 20:34 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2018) പൂട്ടിയിട്ട ഹോട്ടലില്‍ നിന്നും രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു കടത്തിയതായുള്ള പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാഞ്ഞങ്ങാട് മുത്തപ്പന്‍തറ കൊഴുക്കുന്നിലെ രാജധാനി ഹോട്ടല്‍ നടത്തിവന്ന രവിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒരാഴ്ചയായി രവി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്.
മുഹമ്മദ് കുഞ്ഞി ഹാജി എന്നയാളുടെ വാടക കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഈ ഹോട്ടലിന്റെ വാടക പിരിക്കുന്നത് കുശാല്‍നഗറിലെ ഒരാളാണ്. ഹോട്ടലിന്റെ ഒരു താക്കോല്‍ ഇയാളുടെ കൈവശമാണ്. ഇയാള്‍ ഇവിടെ നിന്നും ഫര്‍ണിച്ചറുകളും ഗ്യാസ് സിലിണ്ടറുകളും ഉള്‍പെടെ രണ്ടര ലക്ഷം രൂപയുടെ സാധനങ്ങള്‍ കടത്തിക്കൊണ്ടുപോയെന്നാണ് സൂചന. വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതിന് കാരണമെന്നാണ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Robbery, complaint, Robbery complaint by Hotel owner; Police investigation started
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Robbery, complaint, Robbery complaint by Hotel owner; Police investigation started
< !- START disable copy paste -->