വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും 22 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയുടെ സഹായത്തോടെ നഷ്ടപ്പെട്ട 17 പവന്‍ സ്വര്‍ണം കാസര്‍കോട്ട് നിന്നും കണ്ടെടുത്തു
Jun 8, 2019, 18:59 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.06.2019) ബീരിച്ചേരി ജി എല്‍ പി സ്‌കൂളിനു സമീപം മേനോക്ക് റോഡിലെ തുരുത്തിക്കാരന്‍ എം ഷാഹുല്‍ ഹമീദ് ഹാജിയുടെ വീട്ടില്‍ നിന്നും 22 പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയുടെ സഹായത്തോടെ നഷ്ടപ്പെട്ട 17 പവന്‍ സ്വര്‍ണം കാസര്‍കോട്ട് നിന്നും കണ്ടെടുത്തു. കാസര്‍കോട്ടെ ഒരു ജ്വല്ലറി ജീവനക്കാരന് വിറ്റ 17 പവന്‍ സ്വര്‍ണമാണ് കണ്ടെടുത്തത്. പ്രതി ബീരിച്ചേരിയിലെ എന്‍ പി മുഹമ്മദ് ഫര്‍സാന്റെ (26) സഹായത്തോടെയാണ് സ്വര്‍ണം കണ്ടെടുത്തത്.
പ്രതിയെ കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ സ്വര്‍ണം കണ്ടെടുത്തത്. ബാക്കി സ്വര്‍ണവും പണവും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാഹുല്‍ ഹമീദ് ഹാജിയും ഭാര്യ എന്‍ പി കുഞ്ഞാമിനയും മാത്രമാണ് വീട്ടില്‍ താമസം. കിടപ്പു മുറിയോടു ചേര്‍ന്നു പ്രത്യേകം അറയില്‍ സൂക്ഷിച്ച 22 പവന്‍ സ്വര്‍ണാഭരണങ്ങളും മറ്റൊരു മുറിയിലെ അലമാരയില്‍ നിന്നു 25,000 രൂപയുമാണ് കവര്‍ന്നത്.
ബന്ധുവായ മുഹമ്മദ് ഫര്‍സാന്‍ ഈ വീടുമായി ബന്ധപ്പെടുന്നയാളായിരുന്നു. സ്വര്‍ണം കവര്‍ന്നത് എപ്പോഴാണെന്നതിനെക്കുറിച്ചു വീട്ടുകാര്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. പണത്തിന്റെ ആവശ്യത്തിനായി അലമാര തുറന്നപ്പോള്‍ കാണാത്തതിനെ തുടര്‍ന്നു സ്വര്‍ണം സൂക്ഷിച്ച പ്രത്യേക അറയും പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമായത്. നാലു മാസത്തിനകം നടന്ന മോഷണമാണിതെന്ന് പോലീസ് സൂചിപ്പിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Robbery, Trikaripur, House, Robbery case; ornaments recovered
< !- START disable copy paste -->