ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ആംബുലന്‍സിലിടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് പാഞ്ഞുകയറി; ഹോട്ടല്‍ വ്യാപാരിക്ക് പരിക്ക്
Oct 30, 2018, 11:11 IST
കാസര്‍കോട്: (www.kasargodvartha.com 30.10.2018) ഓവര്‍ടേക്ക് ചെയ്യുകയായിരുന്ന ആംബുലന്‍സിലിടിക്കാതിരിക്കാന്‍ വെട്ടിച്ച പിക്കപ്പ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനായ ഹോട്ടല്‍ വ്യാപാരിക്ക് പരിക്കേറ്റു. അടുക്കത്ത്ബയല്‍ താളിപ്പടുപ്പ് ഗ്രൗണ്ടിന് സമീപം ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കേളുഗുഡ്ഡെയിലെ രാജു (35)വിനാണ് പരിക്കേറ്റത്. രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാസര്‍കോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാനും ആംബുലന്‍സും. ആംബുലന്‍സ് ഓവര്‍ടേക്ക് ചെയ്യുന്നത് ശ്രദ്ധിക്കാതെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ ആംബുലന്‍സിലിടിക്കാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ഇതിനിടെയാണ് സമീപത്ത് സ്കൂട്ടര്‍ നിര്‍ത്തി നില്‍ക്കുകയായിരുന്ന ഹോട്ടല്‍ വ്യാപാരിക്കു നേരെ പാഞ്ഞുകയറിയത്. ഹോട്ടലിലേക്ക് ഭക്ഷണം എത്തിക്കാനെത്തിയതായിരുന്നു രാജു. പരിക്കേറ്റ രാജുവിനെ ഓടിക്കൂടിയ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accident, Adkathbail, Scooter, Injured, Merchant, Road accident; Hotel merchant injured
< !- START disable copy paste -->