city-gold-ad-for-blogger

ഫൂട്ബോൾ ചിഹ്നം ഡി ഡി എഫിന് പുലിവാലായി; എതിര്‍ പാര്‍ടിയായ യു ഡി എഫിന് വോട് ചെയ്യാന്‍ ആര്‍ എം പി ഐയുടെ വിപ്

ചിറ്റാരിക്കാല്‍: (www.kasargodvartha.com 30.12.2020) പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരിക്കെ നാടകീയ സംഭവങ്ങളാണ് ഈസ്റ്റ് എളേരിയില്‍ അരങ്ങേറുന്നത്.

ആര്‍ എം പി ഐ യുടെ ഔദ്യോഗിക ചിഹ്നമായ ഫൂട്ബോൾ അടയാളത്തില്‍ മത്സരിച്ച് വിജയിച്ച ഡി ഡി എഫ് അംഗങ്ങള്‍ക്ക് യു ഡി എഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിക്ക് വോട് ചെയ്യാന്‍ വിപ്പ് നല്‍കിയിരിക്കുകയാണ് ആര്‍ എം പി സംസ്ഥാന സെക്രടറി എന്‍ വേണു.

ഫൂട്ബോൾ ചിഹ്നം ഡി ഡി എഫിന് പുലിവാലായി; എതിര്‍ പാര്‍ടിയായ യു ഡി എഫിന് വോട് ചെയ്യാന്‍ ആര്‍ എം പി ഐയുടെ വിപ്

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലാണ് അവരെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത്.

ഡി ഡി എഫ് അംഗങ്ങളായ ജി ജി തോമസ്, ഡെറ്റി ഫ്രാന്‍സിസ്, വിനീത്, ജി ജി കമ്പല്ലൂര്‍ എന്നിവര്‍ക്കാണ് വിപ്പ് നല്‍കിയിരിക്കുന്നത്. ഭാഗ്യ ചിഹ്നമായ ഫുട്ബാള്‍ ലഭിക്കുന്നതിനായി ഇവര്‍ ആര്‍ എം പി യുടെ കത്ത് ഹാജരാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.

പഞ്ചായത്തില്‍ സി പി എമ്മുമായി ഭരണം നടത്തുന്നത് തടയാണമെന്നാണ് ആര്‍ എം പിയോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത്.

എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച തങ്ങള്‍ക്ക് വിപ്പ് ബാധകമല്ലെന്നാണ് വിപ്പ് നല്‍കപ്പെട്ട അംഗങ്ങളുടെ അവകാശവാദം. തങ്ങളുടെ നേതാവായ ജെയിംസ് പന്തമാക്കലിനോപ്പം ഉറച്ചു നില്‍ക്കുമെന്നും അവര്‍ പറയുന്നു.


Keywords: Kasaragod, News, Kerala, Top-Headlines, UDF, Election, Football, Congress, CPM,



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia