city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച് 7ലേക്ക് മാറ്റി

കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ വിധി പറയുന്നത് മാർച് ഏഴിലേക്ക് മാറ്റി. വ്യാഴാഴ്ച വിധി പറയാൻ തീരുമാനിച്ചതായിരുന്നു. ജഡ്‌ജിന്റെ അസൗകര്യമാണ് ഒരാഴ്ചത്തേക്ക് മാറ്റാൻ കാരണം. ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് കേസിൽ വിധി പറയുക.

Court Verdict | റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച് 7ലേക്ക് മാറ്റി

കേരളം ചർച്ച ചെയ്യപ്പെട്ട കേസിന്റെ വിധിക്ക് മതേതര സമൂഹം കാതോർക്കുകയാണ്. മുൻ പരിചയം പോലുമില്ലാത്ത ഏതെങ്കിലും ഒരു കേസിൽ പോലും ഉൾപ്പെടാത്ത പാവപ്പെട്ട ഒരു അധ്യാപകനെ പ്രതികൾ കൊലപ്പെടുത്തിയത് മതവിദ്വേഷം ഒന്ന് കൊണ്ട് മാത്രമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇതിന് മുമ്പും സമാനമായ കൊലപാതകങ്ങൾ കാസർകോട്ട് അരങ്ങേറിയിരുന്നുവെങ്കിലും നിയമത്തിന്റെ വലയിൽ നിന്നും മിക്ക കേസിലും പ്രതികൾ തലനാരിഴകയ്ക്ക് ശിക്ഷ കിട്ടാതെ രക്ഷപ്പെടുകയായിരുന്നു.

2017 മാര്‍ച് 21ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു. നേരത്തെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിന് സ്ഥലം മാറ്റം ലഭിക്കുകയുണ്ടായി.

ഇതോടെ പുതിയ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേസ് വീണ്ടും ആദ്യം മുതല്‍ പരിശോധിച്ച ശേഷമാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എം അശോകനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂടറായി സർകാർ നിയമിച്ചിരുന്നു. വിചാരണ നടപടിക്കിടെ അസുഖത്തെ തുടർന്ന് അഭിഭാഷകൻ അന്തരിച്ചതിനാൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഡ്വ. ടി ഷാജിത്തിനെ സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിക്കുകയും ചെയ്തു.

Court Verdict | റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് മാർച് 7ലേക്ക് മാറ്റി

Keywords: News, Kerala, Kasaragod, Corurt Verdict, Riyas Moulavi, Murder Case, Crime Branch, Investigation, Riyaz Moulavi murder: Verdict postponed to March 7. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia