Relatives Reaction | കോടതി വിധിയിൽ പൊട്ടിക്കരഞ്ഞ് റിയാസ് മൗലവിയുടെ ഭാര്യ സൈദ; ദുഃഖകരമെന്ന് സഹോദരൻ; ഉൾക്കൊള്ളാനാകാതെ ബന്ധുക്കൾ
Mar 30, 2024, 15:25 IST
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് ബന്ധുക്കൾ. കോടതി വിധി കേട്ട് റിയാസ് മൗലവിയുടെ ഭാര്യ സൈദ പൊട്ടിക്കരഞ്ഞു. വിധിയെ കുറിച്ച് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ പോലും സങ്കടം കൊണ്ട് അവർക്കായില്ല.
പ്രതികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ വിധിയില്‍ വളരെ ദുഃഖമുണ്ടെന്നും റിയാസ് മൗലവിയുടെ സഹോദരന്‍ അബ്ദുർ റഹ്‌മാൻ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ടവർ തന്നെയോ പിതാവിനെയോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ വിധി കേൾക്കാൻ വലിയ പ്രതീക്ഷയോടെയായിരുന്നു റിയാസ് മൗലവിയുടെ ബന്ധുക്കൾ കോടതിയിൽ എത്തിയിരുന്നത്. കുഞ്ഞ് ഫാത്വിമത് ശബീബയ്ക്ക് ഒപ്പമാണ് റിയാസ് മൗലവിയുടെ ഭാര്യ വന്നത്. ഇപ്പോഴത്തെ ഭർത്താവ് അബ്ദുൽ മജീദും ഇവരുടെ കൂടെയുണ്ടായിരുന്നു. കോടതി വിധി തങ്ങളെ ഞെട്ടിച്ചുവെന്നാണ് ബന്ധുക്കൾ അഭിപ്രായപ്പെട്ടത്.
2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു എന്ന ഒറ്റവരി വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെയാണ് ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്.
Keywords: News, Kerala, Kasaragod, Riyaz Moulavi, Crime, Malayalam News, Court Verdict, Relatives Reaction, Court, Riyaz Maulvi murder: Relatives react to court verdict.
< !- START disable copy paste -->