city-gold-ad-for-blogger

റിയാസ് മൗലവി വധം; റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ബുധനാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും

കാസര്‍കോട്: (www.kasargodvartha.com 28/03/2017) പഴയചൂരിയിലെ മദ്രസാ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്ന് പ്രതികളെ ബുധനാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും.

റിയാസ് മൗലവിവധക്കേസിലെ ഒന്നാം പ്രതി കുഡ്‌ലു കേളുഗുഡെ അയ്യപ്പനഗറിലെ എസ് അജേഷ് എന്ന അപ്പു (20), രണ്ടാം പ്രതി കേളുഗുഡെ മാത്തയിലെ നിധിന്‍ (19), മൂന്നാം പ്രതി കേളുഗുഡെ ഗംഗൈയിലെ അഖിലേഷ് (25) എന്ന അഖില്‍ എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കാന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

കേസന്വേഷണസംഘത്തലവനായ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസാണ് പ്രതികളെ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി സ്വീകരിച്ച കോടതി തിരിച്ചറിയല്‍ പരേഡിന് അനുമതി നല്‍കുകയായിരുന്നു.

റിയാസ് മൗലവി വധം; റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ ബുധനാഴ്ച തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കും

കൊല നടന്ന സ്ഥലത്ത് പ്രതികളെ കണ്ട പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് വഹാബി, കൊലക്കേസിലെ പരാതിക്കാരന്‍ എന്നിവരാണ് പ്രതികളെ തിരിച്ചറിയേണ്ടത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് അല്‍ഫ മമായിയുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലോ കാഞ്ഞങ്ങാട്ടെ ജില്ലാജയിലിലോ ആയിരിക്കും തിരിച്ചറിയല്‍ പരേഡ് നടക്കുക.

ഇക്കാര്യത്തില്‍ മജിസ്‌ട്രേട്ടായിരിക്കും തീരുമാനമെടുക്കുക. മൂന്നുപ്രതികളെയും കോടതി റിമാന്റിന് ശേഷം ആദ്യം ജില്ലാജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. പിന്നീടാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. കാഞ്ഞങ്ങാട്ടെ ജില്ലാജയിലിലാണ് തിരിച്ചറിയല്‍ പരേഡെങ്കില്‍ പ്രതികളെ ഇങ്ങോട്ടുകൊണ്ടുവരാന്‍ കനത്ത സുരക്ഷ തന്നെ ഏര്‍പ്പെടുത്തേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Choori, Remand, Accuse, Madrasa, Murder Case, Investigation, Magistrate Court, Identification Parade, Riyas Moulavi murder case; Accused identification parade on wednesday.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia