city-gold-ad-for-blogger

Exam Result | 1200 ൽ 1199 മാർക്; പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി റിദ ഫാത്വിമ

കളനാട്: (www.kasargodvartha.com) ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി ഹദ്ദാദ് നഗറിലെ റിദ ഫാത്വിമ. കൊമേഴ്‌സ് വിഭാഗത്തിൽ 1200 ൽ 1199 മാർക് നേടിയാണ് റിദ അഭിമാന ജയം നേടിയത്. ഇൻഗ്ലീഷിൽ മാത്രമായിരുന്നു ഒരു മാർക് നഷ്ടമായത്. ചന്ദ്രഗിരി ഗവ. ഹയർ സെകൻഡറി സ്‌കൂളിലായിരുന്നു പ്ലസ് ടു പഠനം.

Exam Result | 1200 ൽ 1199 മാർക്; പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി റിദ ഫാത്വിമ

ദുബൈയിൽ ജോലി ചെയ്യുന്ന കളനാട് ഹദ്ദാദ് നഗറിലെ അബൂബകർ സിദ്ദീഖ് അബ്ദുർ റഹ്‌മാൻ - ജാസിയ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തവളാണ് ഈ മിടുക്കി. ദുബൈ അൽഖൂസിലെ ജെംസ് ഔർ ഓൺ ഇൻഡ്യൻ സ്‌കൂളിലായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പഠനം. എസ്എസ്എൽസിക്ക് 98.8 ശതമാനം മാർകായിരുന്നു ലഭിച്ചിരുന്നത്. കോവിഡ് കാലത്ത് നാട്ടിലെത്തിയാണ് ചന്ദ്രഗിരി ഗവ. ഹയർ സെകൻഡറി സ്‌കൂളിൽ പ്ലസ് വണിന് ചേർന്നത്.

പഠന കാര്യങ്ങളിൽ സ്‌കൂൾ അധ്യാപകർ മികച്ച പിന്തുണയാണ് നൽകിയിരുന്നതെന്ന് റിദ കാസർകോട് വാർത്തയോട് പറഞ്ഞു. പ്രത്യേകിച്ചും, അധ്യാപകരായ വിനു, നാസിം, പൂമണി, പ്രിൻസിപൽ മാർജി എന്നിവർ നല്ല പിന്തുണയും പ്രോത്സാഹനവുമാണ് നൽകിയിരുന്നതെന്ന് റിദ കൂട്ടിച്ചേർത്തു. ഇപ്പോൾ കോഴിക്കോട് ലക്ഷ്യ ഇൻസ്റ്റിറ്റ്യൂടിൽ ഫോറെയിൻ ചാർടേർഡ് അകൗണ്ടന്റ് (ACCA) കോഴ്സിന് ചേർന്ന് പഠിക്കുകയാണ് റിദ.
     
Exam Result | 1200 ൽ 1199 മാർക്; പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയവുമായി റിദ ഫാത്വിമ

വിദേശത്ത് നല്ലൊരു ജോലിക്കാണ് ശ്രമിക്കുന്നതെന്നും റിദ പറഞ്ഞു. അധ്യാപകർ ഐഎഎസ് പരീക്ഷ കോചിങ്ങിന് ചേരാനാണ് നിർബന്ധിക്കുന്നതെന്നും ചാർടേർഡ് അകൗണ്ടന്റ് കോഴ്സ് കഴിഞ്ഞതിന് ശേഷം വീട്ടുകാരുമായി ആലോചിച്ച് കോഴ്‌സിന് ചേരണമോയെന്ന കാര്യം തീരുമാനിക്കുമെന്നും റിദ വ്യക്തമാക്കി.

റിദയുടെ രണ്ട് സഹോദരങ്ങൾ ചെമ്മനാട് ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്‌കൂളിലും ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലുമായാണ് പഠിക്കുന്നത്. നാലും രണ്ടും വയസുള്ള മറ്റ് രണ്ട് സഹോദരങ്ങളുമുണ്ട്. റിദയുടെ വിജയം കളനാടിന് തന്നെ അഭിമാനമായിരിക്കുകയാണ്. വിദ്യാർഥിക്ക് സ്വീകരണം അടക്കം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

Keywords: News, Kasaragod, Kerala, Exam Result, School, Student, Rida Fatima with brilliant victory in Plus Two exam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia