Representation of women | നിയമനിർമാണ സഭകളിൽ സ്ത്രീകളുടെ തുല്യപ്രാതിനിധ്യം; സ്വപ്നം ഇനിയും അകലെ
Aug 22, 2022, 19:56 IST
ന്യൂഡെൽഹി: (www.kasargodvartha.com) ഓഗസ്റ്റ് 26ന് വനിതാ സമത്വ ദിനം ഒരിക്കൽ കൂടി ആചരിക്കുമ്പോഴും നിയമനിർമാണ സഭകളിൽ സ്ത്രീകളുടെ തുല്യമായി പ്രാതിനിധ്യം എന്ന സ്വപ്നം ഇതുവരെയും പൂവണിഞ്ഞിട്ടില്ല. പാർലമെന്റ് പുരുഷ മേധാവിത്വമുള്ള സ്ഥാപനമായി തുടരുന്നു. നിലവിലെ ലോക്സഭയിൽ 14 ശതമാനം മാത്രമാണ് വനിതാ എംപിമാർ എന്നതിൽ നിന്ന് ഇൻഡ്യൻ രാഷ്ട്രീയത്തിലെ സ്ത്രീകളുടെ സ്ഥാനം കണ്ടെത്താനാകും. ആഗോള ശരാശരി ഇത് 25 ആണ്.
ഇന്റർ പാർലമെന്ററി യൂണിയൻ റിപോർട് അനുസരിച്ച്, പാർലമെന്റിന്റെ അധോസഭയിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം 200 രാജ്യങ്ങളുടെ പട്ടികയിൽ ഇൻഡ്യ 144-ാം സ്ഥാനത്താണ്. സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യം 20 ശതമാനം മറികടക്കുന്നതിൽ പരാജയപ്പെട്ടു. ലിംഗപരമായ അസമത്വം തുടരുകയാണ്. ലോക്സഭയിൽ 543 അംഗങ്ങളിൽ 81 വനിതകൾ മാത്രമാണുള്ളത്. രാജ്യസഭയിലാകട്ടെ 245-ൽ 33 പേരും.
1952ലെ ആദ്യ ലോക്സഭയിൽ 24 വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. രണ്ടാം ലോക്സഭയിൽ ഈ സംഖ്യ മാറ്റമില്ലാതെ തുടരുകയും മൂന്നാം ലോക്സഭയിൽ (1962-67) 37 ആയി വർധിക്കുകയും ചെയ്തു. അടുത്ത മൂന്ന് തവണയും വനിതാ എംപിമാരുടെ എണ്ണത്തിൽ കുറവുണ്ടായി. 13-ാം ലോക്സഭയിൽ 52 സ്ത്രീകൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യമായി 50 കടന്നു. പതിനാറാം ലോക്സഭയിൽ 64 വനിതകൾ എംപിമാരായി.
വർഷങ്ങളായി, രാഷ്ട്രീയ പാർടികൾ സ്ത്രീകൾക്ക് 33 ശതമാനം സംവരണം പലതവണ വാഗ്ദാനം ചെയ്തെങ്കിലും അത് സ്വപ്നമായി മാത്രം അവശേഷിക്കുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യാൻ ശ്രമിക്കുന്ന ബിലുകൾ ആദ്യമായി അവതരിപ്പിച്ചത് 1996 ലും മറ്റ് മൂന്ന് തവണയുമാണ്. എന്നാൽ ബിലിന്റെ നാല് പതിപ്പുകളും കാലഹരണപ്പെട്ടു.
ഇൻഡ്യൻ ജുഡീഷ്യറിയിലും സ്ഥിതി വ്യത്യസ്തമല്ല- ഈ വർഷമാദ്യം ചീഫ് ജസ്റ്റിസ് നിയമരംഗത്ത് സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്ന ആശങ്ക ഉന്നയിച്ചിരുന്നു. ലോവർ ജുഡീഷ്യറിയിലെ ജഡ്ജിമാരിൽ 30 ശതമാനവും ഹൈകോടതികളിൽ 11.5 ശതമാനവും സ്ത്രീകളാണെന്നും സുപ്രീം കോടതിയിലെ 33 ജഡ്ജിമാരിൽ നാല് സിറ്റിങ് ജഡ്ജിമാർ മാത്രമാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വേൾഡ് ഇകണോമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ റിപോർട് 2022 പ്രകാരം ലിംഗസമത്വത്തിലെത്താൻ ഇൻഡ്യക്ക് 132 വർഷമെടുക്കും. ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട് നമുക്ക്.
Keywords: New Delhi, India, News, Top-Headlines, Women, Women-Equality-Day, Political Party, Representation of women in decision making.