city-gold-ad-for-blogger

General Hospital | ജെനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; പ്രാധാന യന്ത്രഭാഗങ്ങൾ മാറ്റിസ്ഥാപിക്കും; അനുവദിച്ചിരിക്കുന്നത് 14 ലക്ഷം രൂപ

കാസർകോട്: (www.kasargodvartha.com) ജെനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പ്രാധാന യന്ത്രഭാഗങ്ങൾ മാറ്റിസ്ഥാപിച്ച് കൊണ്ടുള്ള വലിയ അറ്റകുറ്റപ്പണികൾക്കാണ് ഞായറാഴ്ച തുടക്കമായത്. പി ഡബ്ള്യൂ ഡി ഇലക്ട്രികൽ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. എറണാകുളത്തെ ഇൻഫ്രാ എലിവേറ്റേഴ്സ് എന്ന കംപനിയാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. 14 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

General Hospital | ജെനറൽ ആശുപത്രിയിൽ കേടായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു; പ്രാധാന യന്ത്രഭാഗങ്ങൾ മാറ്റിസ്ഥാപിക്കും; അനുവദിച്ചിരിക്കുന്നത് 14 ലക്ഷം രൂപ

ലിഫ്റ്റിന്റെ നിർമാണത്തിനായി സാധനങ്ങൾ നേരത്തെ തന്നെ ഇവിടെ എത്തിച്ചിരുന്നു. രണ്ടര മാസത്തിലധികമായി ലിഫ്റ്റ് കേടായിട്ടും നന്നാക്കുന്നതിന് കാലതാമസം വന്നത് വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ലിഫ്റ്റ് കേടായതിനാലും റാംപ് സൗകര്യം ഇല്ലാത്തതിനാലും ജെനറൽ ആശുപത്രിയിൽ രോഗികളെ എത്തിക്കുന്നതും തിരിച്ചുകൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്. ആറാം നിലയിൽ നിന്ന് മൃതദേഹം ചുമന്ന് താഴെ ഇറക്കിയത് വലിയ ചർചയായിരുന്നു.

രോഗികളെ സഹായിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിച്ച് ആശുപത്രി അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ചെറിയ ലിഫ്റ്റ് ഉപയോഗിച്ചും ചില രോഗികളെ വിവിധ വാർഡുകളിലെത്തിക്കുന്നുണ്ട്. ഇതിനെല്ലാമിടയിലാണ് ലിഫ്റ്റ് നന്നാക്കുന്നതിനുള്ള പണി തുടങ്ങിയത്. ആശുപത്രി എച് എം സിയാണ് ലിഫ്റ്റ് നന്നാക്കുന്നതിന് പണം അനുവദിച്ചത്. അറ്റകുറ്റപ്പണികൾ 20 ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൂപ്രണ്ട് ജമാൽ അഹ്‌മദ്‌ കാസർകോട് വാർത്തയോട് പറഞ്ഞു. തിങ്കളാഴ്ച എൻ എ നെല്ലിക്കുന്ന് എംഎൽഎയും ആശുപത്രിയിലെത്തി ലിഫ്റ്റിൻ്റെ നന്നാക്കൽ ജോലി വിലയിരുത്തി.

Keywords: News, General Hospital Kasaragod, Hospital Superintendent, Lift, Repair of damaged lift in General Hospital is in progress.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia