Reception | കോം ഇൻഡ്യ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞിക്കണ്ണന്‍ മുട്ടത്തിന് കാസർകോട് വാർത്തയിൽ ഉജ്വല സ്വീകരണം
Jan 23, 2024, 20:44 IST
കാസർകോട്: (KasargodVartha) ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇൻഡ്യയുടെ (Com India) വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാസർകോട് വാർത്ത എഡിറ്റർ കുഞ്ഞിക്കണ്ണന്‍ മുട്ടത്തിന് കാസർകോട് വാർത്ത ഓഫീസിൽ സ്വീകരണം നൽകി.
കാസർകോട് സാഹിത്യ വേദി പ്രസിഡന്റ് പത്മനാഭൻ ബ്ലാത്തൂർ, മുതിർന്ന മാധ്യമ പ്രവർത്തകനും സീനിയര്‍ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ടുമായ വി വി പ്രഭാകരന്‍ എന്നിവർ ഷോൾ അണിയിച്ചു. ദേശാഭിമാനി റിപോർടർ ലൈജു മോൻ, സാമൂഹ്യ പ്രവർത്തകൻ നാസർ ചെർക്കളം, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ, കണ്ണൻ പാലക്കുന്ന്, കൃഷ്ണദാസ്, ഗിരീഷ്, സതീഷ്, സോണിയ, ശോഭ, അബ്ദുൽ റാശിദ് എന്നിവർ സംബന്ധിച്ചു.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ അംഗീകാരമുളള സംഘടനയാണ് കോം ഇൻഡ്യ. മുൻ വൈസ്ചാൻസറും ചരിത്രകാരനുമായ കെ കെ എൻ കുറുപ്പ് ചെയർമാനായ ഏഴ് അംഗ ഗ്രീവൻസ് കൗൺസിലും കോം ഇൻഡ്യയുടെ ഭാഗമായുണ്ട്. ശനിയാഴ്ച കൊച്ചി ഐഎംഎ ഹോളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. സാജ് കുര്യൻ ആണ് പ്രസിഡന്റ്. കെ കെ ശ്രീജിത് ജെനറൽ സെക്രടറിയും ബിജുനു ട്രഷററുറും കെ ആര്‍ രതീഷ് ജോ. സെക്രടറിയുമാണ്.
Keywords: Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Reception, Com India, Malayalam News, Reception held for Kunhikannan Muttath, who elected as Vice President of Com India.
< !- START disable copy paste -->