city-gold-ad-for-blogger

വൈസനിയം സ്‌നേഹ യാത്രക്ക് ഊഷ്മള വരവേല്‍പ്പ്

കാസര്‍കോട്: (www.kasargodvartha.com 03.12.2018) 'ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി 'സ്‌നേഹ കൈരളിക്കായ്' എന്ന പ്രമേയത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രക്ക് ജില്ലയില്‍ ഊഷ്മള വരവേല്‍പ്പ്.

മര്‍ഹൂം ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ മഖാം സിയാറത്തോടെ ആരംഭിച്ച സ്‌നേഹ യാത്രയില്‍ നൂറ് വൈസനിയം ഗാര്‍ഡ് അംഗങ്ങളും ആയിരത്തിലധികം പ്രവര്‍ത്തകരും അണിനിരന്നു. മാനവികതയുടെ സന്ദേശം നല്‍കി വിശ്വല്‍ ഡോക്യുമെന്റി പ്രദര്‍ശനം, ലഹരിക്കെതിരെ ബോധവത്കരണം എന്നിവ നടന്നു.

വിളംബര ജാഥക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി കൊന്നാര, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, സുലൈമാന്‍ കരുവള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അഷ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി.

വൈസനിയം സ്‌നേഹ യാത്രക്ക് ഊഷ്മള വരവേല്‍പ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Reception for Vaisaniyam Sneha Yathra in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia