city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mobile blast | സ്മാർട് ഫോൺ ചിലപ്പോൾ ബോംബായി മാറാം! തൃശൂരിൽ 8 വയസുകാരി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത് വീഡിയോ കാണുന്നതിനിടെ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം

തൃശൂർ: (www.kasargodvartha.com) മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് തൃശൂരിൽ എട്ട് വയസുകാരി ദാരുണമായി മരിച്ചത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുട്ടി ഫോണിൽ വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. തൽക്ഷണം മരിക്കുകയും ചെയ്തു. പഴയന്നൂർ ബ്ലോക് പഞ്ചായത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാർ - സൗമ്യ ദമ്പതികളുടെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് ദാരുണ സംഭവം നടന്നത്.

Mobile blast | സ്മാർട് ഫോൺ ചിലപ്പോൾ ബോംബായി മാറാം! തൃശൂരിൽ 8 വയസുകാരി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചത് വീഡിയോ കാണുന്നതിനിടെ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിച്ചേക്കാം

സ്മാർട് ഫോണുകൾ പൊട്ടിത്തെറിക്കുന്നതും പലരും അത്യാഹിതത്തിൽ പെടുന്നതുമായ സംഭവങ്ങൾ വിവിധയിടങ്ങളിൽ നിന്നായി പലപ്പോഴും റിപോർട് ചെയ്തിട്ടുണ്ട്. വാസ്തവത്തിൽ ഇത് ബാറ്ററി പൊട്ടിത്തെറിക്കുന്നതാണ്. മിക്ക സ്മാർട് ഫോണുകളിലും 4500 എംഎഎച് അല്ലെങ്കിൽ അതിന് മുകളിലുള്ള ശക്തമായതും അതിവേഗ ചാർജിംഗ് കഴിവുകളുള്ളതുമായ ബാറ്ററികൾ ഉള്ളതിനാൽ ഫോൺ ശ്രദ്ധാപൂർവം ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ബ്രാൻഡ് ഏത് തന്നെയായാലും ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുടെ കൈവശം മൊബൈല്‍ ഫോണ്‍ കൊടുത്ത് ദീര്‍ഘസമയം അവരെ ശ്രദ്ധിക്കാതെ ഇരിക്കരുത്. മൊബൈൽ ഫോൺ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.

* ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കരുത്

ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കുന്നത് മോശം ശീലവും അപകടകരവുമാണ്. ഇത് ഫോണിന്റെ ബാറ്ററിക്കും ദോഷകരമാണ്, അതുപോലെ തന്നെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്.

* രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യരുത്

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഫോൺ ചാർജിംഗിൽ വെക്കുന്നത് പലരുടെയും ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഫോൺ 100% ചാർജ് ആവുമെങ്കിലും ഇത് ദോഷകരമാണ്. ഇത് ഫോണിന്റെ ബാറ്ററിയെ വളരെ വേഗം കേടുവരുത്തും. മാത്രമല്ല, ഗുണനിലവാരമില്ലാത്ത ബാറ്ററിയാണെങ്കിൽ ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം. ഫോൺ അമിതമായി ചാർജ് ചെയ്യുന്നത് ബാറ്ററി വീർക്കുന്നതിനും അപകടത്തിനു കാരണമാകുമെന്ന് ഓർമിക്കുക. കൂടാതെ ഉറങ്ങുമ്പോൾ കിടക്കുന്നതിന് തൊട്ടടുത്തായി ഫോൺ വെക്കാതിരിക്കാനും ശ്രദ്ധിക്കുക.

* ഫോൺ കേടായെങ്കിൽ ഉപയോഗിക്കരുത്

ഫോണുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചാൽ ഉപയോഗിക്കുന്നത് ഉടൻ നിർത്തി മൊബൈൽ ഫോൺ കടയിൽ പരിശോധിക്കുക. തകർന്ന ഡിസ്‌പ്ലേയോ ബോഡി ഫ്രെയിമോ ആണെങ്കിൽ ഉപകരണത്തിലേക്ക് വെള്ളമോ വിയർപ്പോ പ്രവേശിച്ചേക്കാം. ഇത് ബാറ്ററിയുടെ പ്രവർത്തനത്തെയും ബാധിക്കും. കേടായ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്.

* നിലവാരം കുറഞ്ഞ ചാർജർ ഉപയോഗിക്കരുത്

നിലവാരം കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എപ്പോഴും സ്‌മാർട് ഫോണിനൊപ്പം ലഭിക്കുന്നതോ അല്ലെങ്കിൽ മികച്ച കംപനികളുടെയോ ചാർജർ മാത്രം ഉപയോഗിക്കുക. ഇത് ഫോണിന്റെ ആയുസ് വർധിപ്പിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ ജീവനും സുരക്ഷിതത്വം നൽകും.

* നിലവാരം കുറഞ്ഞ ബാറ്ററികൾ ഉപയോഗിക്കരുത്

ഒരിക്കലും മൂന്നാം കക്ഷി അല്ലെങ്കിൽ നിലവാരം കുറഞ്ഞ ബാറ്ററികൾ ഉപയോഗിക്കരുത്. അത്തരം ബാറ്ററികൾ ഉപയോഗിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കും. നിലവാരമില്ലാത്ത ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടാകുകയും തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് ഇടയാക്കും.

* സ്‌മാർട് ഫോൺ ചൂടായാൽ ഉപയോഗിക്കരുത്

മൊബൈൽ ഫോൺ അസാധാരണമായി ചൂടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉപയോഗിക്കാതെ മാറ്റിവെക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ പ്ലഗിൽ നിന്ന് ഊരി ഫോണിൽ നിന്ന് അകന്ന് നിൽക്കുക.

* യാത്ര ചെയ്യുമ്പോൾ പവർബാങ്ക് നല്ലത്

വാഹനമോടിക്കുമ്പോൾ ഫോൺ ചാർജ് ചെയ്യാൻ പവർ ബാങ്ക് ഉപയോഗിക്കുന്നത് കാർ ചാർജിംഗ് അഡാപ്റ്റർ ഉപയോഗിക്കുന്നതിനേക്കാൾ സുരക്ഷിതമാണ്. കാരണം, ഇൻഡ്യയിൽ, കാർ നിർമാതാക്കൾ മൂന്നാം കക്ഷി വിതരണക്കാരിൽ നിന്നാണ് ഉപകരണങ്ങൾ സജ്ജീകരിക്കുന്നത്. നിലവാരമില്ലെങ്കിലോ മറ്റ് കാരണങ്ങളാലോ ഇത് നിങ്ങളുടെ ഫോൺ പൊട്ടിത്തെറിക്കുന്നതിന് ഇടയാക്കിയേക്കാം.

* ചാർജ് ചെയ്യുമ്പോൾ സൂക്ഷിക്കുക

ചാർജ് ചെയ്യുമ്പോൾ ഫോൺ അനാവശ്യമായ ചൂടിന് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കുക. അതിനാൽ, നേരിട്ട് സൂര്യപ്രകാശത്തിൽ നിന്നോ മറ്റ് താപ സ്രോതസുകളിൽ നിന്നോ സൂക്ഷിക്കുക.

* എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് ചാർജ് ചെയ്യാമോ?


പവർ സ്ട്രിപ് അല്ലെങ്കിൽ എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുന്നത് ഷോർട് സർക്യൂട് സാധ്യത വർധിപ്പിക്കുന്നു. അതിനാൽ പ്ലഗിൽ നേരിട്ട് ചാർജ് ചെയ്യുന്നതായിരിക്കും നല്ലത്.

Keywords: News, Top-Headlines, Thrissur Mobile, Gadgets, Blast, Video, Accident, Recharge, Battery, Power Bank, Car, Reasons smartphones can explode.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia