city-gold-ad-for-blogger
Aster MIMS 10/10/2023

സുധീഷയെ കടുങ്കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമമാണെന്ന് സൂചന

കാസര്‍കോട്: (www.kasargodvartha.com 07.11.2017) വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുഡ്‌ലു ആര്‍ ഡി നഗര്‍ ഹൊസമന റോഡിലെ സുഭാഷ് സൂറത്ത്കല്‍ - ശൈലജ ദമ്പതികളുടെ മകള്‍ സുധീഷ (15)യെ കടുങ്കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമമാണെന്ന് സൂചന. ചൊവ്വാഴ്ച ഉച്ചയോടെയാണ് സുധീഷയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മാതാവ് ശൈലജയുടെ സഹോദരി ശോഭയുടെ വീട്ടില്‍ താമസിച്ച് പഠിച്ചു വരികയായിരുന്നു സുധീഷ. ചൊവ്വാഴ്ച സ്‌കൂള്‍ അവധിയായിരുന്നു. ശോഭ പി ടി എ യോഗം ഉള്ളതിനാല്‍ പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടാനായി സ്‌കൂളിലേക്ക് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത ഈസമയത്താണ് സുധീഷ തൂങ്ങിമരിച്ചത്.

കട്ടിലിന് മുകളില്‍ കസേരയിട്ട് ഹുക്കില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏകസഹോദരന്‍: സുധീഷ് (പ്ലസ് ടു വിദ്യാര്‍ത്ഥി സൂറത്ത്കല്‍). സുധീഷയുടെ മരണവിവരമറിഞ്ഞ് സൂറത്ത്കല്ലിലുള്ള മാതാപിതാക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ഈയടുത്ത് നടന്ന പരീക്ഷയില്‍ നാല് എ പ്ലസ് അടക്കം മാര്‍ക്ക് ലഭിച്ചെങ്കിലും പ്രതീക്ഷിച്ച മാര്‍ക്ക് നേടാനാവാത്തതില്‍ സുധീഷ മനോവിഷമത്തിലായിരുന്നുവെന്നാണ് സൂചന.

സുധീഷയുടെ നിര്യാണത്തില്‍ അനുശോചിച്ച് ബുധനാഴ്ച വിദ്യാലയത്തിന്
അവധി നല്‍കിയതായി പ്രിന്‍സിപ്പാള്‍ കെ പി തങ്കപ്പന്‍ അറിയിച്ചു.

Related News: കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സുധീഷയെ കടുങ്കൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള മനോവിഷമമാണെന്ന് സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Death, Student, School, News, Top-Headlines, Family, Examination, Sudeesha, Mark.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL