city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ravisha Thantri Kuntar | അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് അവധി: കുഡ്‌ലു സ്കൂൾ അധികൃതർക്കെതിരെ നടപടി എടുത്താൽ സി പി എം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് രവീശ തന്ത്രി കുണ്ടാർ; ഹിന്ദുവിരുദ്ധ മനോഭാവമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ്

കാസർകോട്: (KasargodVartha) പ്രാണപ്രതിഷ്ഠയ്ക്ക് അവധി നൽകിയതിൻ്റെ പേരിൽ കുഡ്‌ലു ഗോപാലകൃഷ്ണ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടിയെടുക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അപലപനീയവും കമ്യൂണിസ്റ്റ് പാർടിയുടെയുടെയും ഇടത് മുന്നണി സർകാരുകളുടെയും ഹിന്ദുവിരുദ്ധ മനോഭാവത്തിന് ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ പറഞ്ഞു.

Ravisha Thantri Kuntar | അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് അവധി: കുഡ്‌ലു സ്കൂൾ അധികൃതർക്കെതിരെ നടപടി എടുത്താൽ സി പി എം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് രവീശ തന്ത്രി കുണ്ടാർ; ഹിന്ദുവിരുദ്ധ മനോഭാവമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ്

പ്രധാനാധ്യാപകൻ്റെ ശമ്പളം ബിജെപി പാർടി ഓഫീസിൽ നിന്നും നൽകുന്നതല്ലെന്ന പ്രസ്താവന പതിറ്റാണ്ടുകളായി വളരെ മാതൃകാപരമായി വിദ്യാഭ്യാസ സ്ഥാപനം നടത്തി കൊണ്ടുപോകുന്ന മാനജ്മെൻ്റിനെ അപമാനിക്കലാണ്. വർഷങ്ങൾക്ക് മുൻപ് ബജറ്റ് അവതരണ വേളയിൽ ശിവൻകുട്ടി ഉൾപ്പെടെയുള്ള ഇടതുപക്ഷ എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നത് ജനങ്ങൾക്ക് കണ്ടതാണ്. എകെജി സെൻ്ററിൽ നിന്നുള്ള പണം കൊണ്ടല്ല അവ നിർമിച്ചതെന്ന് ശിവൻകുട്ടിയും ഓർക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻഡ്യൻ സ്റ്റോക് മാർകറ്റ്, കേന്ദ്ര സർകാർ സ്ഥാപനങ്ങൾക്ക് അടക്കം തിങ്കളാഴ്ച ഭാഗിക അവധി നൽകുകയുണ്ടായി. ഹിന്ദുമതസ്ഥരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു പ്രാണപ്രതിഷ്ഠ. അതുകൊണ്ട് അന്നത്തെ ദിവസം അവധി നൽകിയതിൽ ഒരു തെറ്റുമില്ല. നവകേരള സദസിനു വേദി ഒരുക്കിയ സ്കൂളുകൾക്ക് അവധി നൽകാനും സ്കൂൾ മതിലുകൾ പൊളിക്കാനും ഒന്നും കമ്യൂണിസ്റ്റ് പാർടിക്ക് മടി ഇല്ലെന്നും സ്കൂൾ അധികൃതർക്കെതിരെ നടപടി എടുത്താൽ കമ്യൂണിസ്റ്റ് പാർടി അതിൻ്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും രവീശ തന്ത്രി കുണ്ടാർ കൂട്ടിച്ചേർത്തു.

Ravisha Thantri Kuntar | അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് അവധി: കുഡ്‌ലു സ്കൂൾ അധികൃതർക്കെതിരെ നടപടി എടുത്താൽ സി പി എം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് രവീശ തന്ത്രി കുണ്ടാർ; ഹിന്ദുവിരുദ്ധ മനോഭാവമെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ്

Keywords: News, Kerala, Kasaragod, Education Minister, Ayodhya Malayalam News, BJP, Politics, Ravisha Thantri Kuntar slams LDF govt.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia